ശമ്പളവും പെന്‍ഷനും കുറച്ചുകൊള്ളൂ, എംപി ഫണ്ടുകള്‍ രണ്ടു വര്‍ഷത്തേക്ക് റദ്ദാക്കിയത് ശരിയല്ല: ശശി തരൂർ

single-img
6 April 2020

കേന്ദ്രസർക്കാർ രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പാർലമെന്റ് അംഗങ്ങളുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. പക്ഷെ എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ രണ്ടു വര്‍ഷത്തേക്ക് അനുവദിക്കില്ല എന്ന തീരുമാനത്തോട് വിയോജിപ്പ് ഉള്ളതായും അദ്ദേഹം പറഞ്ഞു.ഈ തീരുമാനം തീരുമാനം തര്‍ക്കവിഷയമാണ് എന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.

വൈറസ് വ്യാപനത്താൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഇനിയുള്ള കാലം ഉണ്ടാവാന്‍ പോകുന്ന മാന്ദ്യം പരിഗണിച്ചാണ് രാഷ്ട്രപതി, പ്രധാനമന്ത്രി, എംപിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം കുറയ്ക്കാന്‍ കേന്ദ്ര മന്ത്രാലയം തീരുമാനമെടുത്തത്. അതിന്റെ കൂടെ തന്നെ രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ടും ലഭിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ തുക കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് ആയിരിക്കും പോകുക. എംപിമാരുടെ പ്രാദേശിക പ്രദേശ വികസന പദ്ധതി രണ്ട് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കുന്നതിലൂടെ പദ്ധതിയില്‍ നിന്ന് 7,900 കോടി രൂപ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.