ഫിലിപ്പീൻസിൽ പ്രധാനമന്ത്രി വാക്കുപാലിച്ചു ; മാസ്ക് ധരിക്കാതെ പുറത്തിങ്ങിയ ആളെ വെടിവച്ചുകൊന്നു

single-img
6 April 2020

മനില : കോവിഡ് മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചതിന് ഫിലിപ്പീൻസിൽ ഒരാളെ വെടിവച്ചുകൊന്നു. ഒരു മാസം ലോക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ഫിലിപ്പീൻസിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും ഉദ്യാഗസ്ഥനെ മൂർച്ചയേറിയ പണിയായുധം കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തയാളെയാണ് (63) വെടിവച്ചുകൊന്നത് . ഇയാൾ മദ്യപിച്ചിരുന്നുവെന്നു സംശയിക്കുന്നു.

കോവിഡ് മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചതിന് ഒരാളെ വെടിവച്ചുകൊല്ലുന്ന ലോകത്തെ ആദ്യ സംഭവമാണിത്. ക്വാറന്റീൻ വ്യവസ്ഥകൾ ലംഘിക്കുന്നവരെ വെടിവച്ചുകൊല്ലാൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡിഗ്രോ ഡ്യൂറ്റേർട്ടെ പൊലീസിനും പട്ടാളത്തിനും അനുവാദം നൽകിയിട്ടുണ്ട്.