ഐക്യദീപം കഴിഞ്ഞു, അടുത്തത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കത്തുകളെഴുതി അയക്കാന്‍ ബിജെപി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി

single-img
6 April 2020

കൊവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പ്രതിരോധത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് നടത്തിയ ബിജെപിയുടെ 40-ാം സ്ഥാപക വാര്‍ഷികദിനത്തോടനുബന്ധിച്ചുള്ള വീഡിയോ സന്ദേശത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന ഐക്യദീപം തെളിയിക്കല്‍ ഇന്ത്യയുടെ ശക്തി കാണിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, ബിജെപി പ്രവർത്തകരോട് അഞ്ച് ആവശ്യങ്ങളും മോദി മുന്നോട്ടുവെച്ചു.രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍, പോലീസുകാര്‍, അവശ്യസേവനങ്ങളിലുള്ളവര്‍ എന്നിവര്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്ന കത്തുകളെഴുതി എല്ലാവരും വിതരണം ചെയ്യണമെന്ന് മോദി പറഞ്ഞു.

ഇതോടൊപ്പം ദരിദ്രരെ സഹായിക്കുക, വീടുകളിൽ മാസ്‌കുണ്ടാക്കുക- മുഖാവരണം ധരിക്കുക, കൊറോണ പോരാളികളെ അഭിനന്ദിക്കുക, അവർക്കായി നന്ദി പ്രകാശിപ്പിക്കുന്ന കത്തുകള്‍ എഴുതി അയക്കുക, എല്ലാവരുംആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക, പിഎം കെയറിലേക്ക് സംഭാവന ചെയ്യുക- എന്നിവയാണ് മോദി പ്രവര്‍ത്തകരോടായി ആഹ്വാനം ചെയ്തത്.