സോഷ്യൽ മീഡിയയിലൂടെ തന്റെപേരിൽ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതിയുമായി ജൂഹി രസ്‌തോഗി

single-img
6 April 2020

സോഷ്യൽ മീഡിയയിലൂടെ തന്റെ പേരില്‍ മോശമായ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നു എന്ന പരാതിയുമായി ടെലിവിഷൻ താരം ജൂഹി രസ്‌തോഗി. ജൂഹി ഡിജിപിക്ക് ഇതിൽ പരാതിയും നല്‍കിയിട്ടുണ്ട്.തന്നെ സമൂഹത്തിൽ മനഃപൂർവം അപകീർത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയാണ് ഇവ പ്രചരിപ്പിക്കുന്നതെന്ന് ജൂഹി പരാതിയിൽ പറയുന്നു.

പല സ്ഥലങ്ങളിലുള്ള പരിചയക്കാർ തന്നെ വിളിച്ച് പറയുകയും സ്ക്രീൻഷോട്ട് അയച്ചു കൊടുക്കയും ചെയ്തപ്പോഴാണ് താൻ ഈ വിവരം അറിഞ്ഞതെന്നും ജൂഹി പറയുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ വഴിയാണ് കൂടുതലായും അശ്‌ളീല ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചത് .

തന്നെ സമൂഹത്തിൽ മോശമായി കാണിച്ച് മാനസിക സമ്മർദം ഉയർത്തി കുടുംബത്തെയാകെ നശിപ്പിക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇവർക്കെന്നും ജൂഹി ചൂണ്ടിക്കാട്ടുന്നു. തന്നെ ഈ ചെറുപ്രായത്തിൽ തന്നെ നശിപ്പിക്കാനുള്ള ഉദ്ദേശവുമായി ഇറങ്ങിയവർക്കെതിരെ നടപടി എടുക്കുകയും പ്രചരിക്കുന്ന വിഡിയോകളും ചിത്രങ്ങളും എത്രയും വേഗം നീക്കം ചെയ്യണമെന്നും ജൂഹി പരാതിയിൽ ആവശ്യപ്പെടുന്നു.