മെഴുകുതിരികളും, പാത്രം മുട്ടലുമല്ല രാജ്യത്ത് അടിയന്തരമായി വേണ്ടത് 2.7 കോടി മാസ്‌കുകളും 50,000 വെന്റിലേറ്ററുകളും; കൊവിഡ് ബാധിതരുടെ എണ്ണം 4000 കടന്നു!

single-img
6 April 2020

ഡൽഹി: ഇന്ത്യയിൽ കൊവിഡ് 19 ബാധിതരുടെ എണ്ണം നാലായിരം കടന്നിരിക്കുകയാണ്. കഴിഞ്ഞ 12 മണിക്കൂറിനിടെ 490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ അടുത്ത രണ്ടു മാസത്തിനുള്ളിൽ രാജ്യത്ത് അടിയന്ത്രമായി ലഭ്യമാക്കേണ്ടത് 2.7 കോടി മാസ്‌കുകളും 50,000ത്തോളം വെന്റിലേറ്ററുകളും വേണ്ടി വന്നേയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

രോഗികളുടെ എണ്ണത്തിൽ പ്രതിദിനെ വർധനവ് ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് ആവശ്യം വേണ്ടി വരുന്ന മാസ്‌ക്കുകളുടെയും സുരക്ഷാ കിറ്റുകളുടെയും വെന്റിലേറ്ററുകളുടെയും സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യമുള്ള കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

2.7 കോടി എന്‍95 മാസ്‌ക്കുകള്‍, 1.5 കോടി പിപി കിറ്റുകള്‍, 16 ലക്ഷം ടെസ്റ്റിങ് കിറ്റുകള്‍, 50,000 വെന്റിലേറ്ററുകള്‍ എന്നിവയാണ് അത്യാവശ്യമായി വേണ്ടത്. അതാതു വ്യവസായങ്ങളുടെ പ്രതിനിധികള്‍ക്ക് ഉത്പാദനം എത്രയും പെട്ടെന്ന് തുടങ്ങാനുള്ള നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ജൂണ്‍ ആകുമ്ബോഴേക്കും 50,000 വെന്റിലേറ്റുകള്‍ വേണ്ടിവരുമെന്നാണ് നിഗമനം.

അതില്‍ 16000 വെന്റിലേറ്റുകള്‍ ഇതിനോടകം പുറത്തിറങ്ങി. 34000 വെന്റിലേറ്ററുകള്‍ക്കുള്ള ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് വെന്റിലേറ്ററുകള്‍ എത്തിക്കാനുള്ള നടപടിയും കൈക്കൊണ്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.