കാലം കാത്തുവച്ച പ്രതികാരം: വസ്ത്രനിർമ്മാണം മാറ്റിവച്ച് മാസ്കുകളും ഗൗണുകളും നിർമ്മിച്ച് ഇസ്രായേലിനു നൽകി ഗാസ

single-img
6 April 2020

ഗാസയിൽ ഇതുവരെ കോവിഡ് വെെറസ് ബാധിച്ച പന്ത്രണ്ടു പേരെ മാത്രമേ സ്ഥിരീകരിച്ചിട്ടുള്ളുവെങ്കിലും വൺ പ്രതിരോധം നടപടികളുമായാണ് ഭരണകൂടം മുന്നോട്ടു പോകുന്നത്. ഗാസയിലെ ഏറ്റവും വലിയ വസ്ത്ര നിർമ്മാണ ഫാക്ടറി മാസ്ക് നിർമ്മാണത്തിലേക്കു വഴിമാറിയതാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്ത. ഉപരോധം നിലനിൽക്കുന്നതിനാൽ ഉത്പാദനം മന്ദഗതിയിലായ ഗാസയിലെ വസ്ത്ര ഫാക്ടറി ഒരു പതിറ്റാണ്ടിലേറെയായി പൂർണ്ണമായും പ്രവർത്തിച്ചിട്ടില്ല, എന്നാൽ അടുത്തിടെ നൂറുകണക്കിനു ജോലിക്കാർ രാവും പകലും ഇവിടെ ഒത്തുകൂടി ജോലിയെടുക്കുന്നു. നിർമ്മിക്കുന്നത് വസ്ത്രങ്ങളല്ല, മെഡിക്കൽ മാസ്കുകളും സർജിക്കൽ ഗൗണുകളുമാണെന്നു മാത്രം. 

കൊറോണ വൈറസിൻ്റെ വളരെപ്പെട്ടെന്നുള്ള ആഗോള വ്യാപനമാണ് പലസ്തീനികളെ ഈ ഒരു നടപടികളിലേക്കു നയിച്ചത്. ഗാസ സിറ്റിയുടെ കിഴക്ക് ഒരു വ്യാവസായിക മേഖലയിൽ സ്ഥിതിചെയ്യുന്ന വസ്ത്ര നിർമ്മാണ ഫാക്ടറിയാണ് വസ്ത്രങ്ങൾ ഉൽ‌പാദിപ്പിക്കുന്നതിൽ നിന്നും മാറി ആരോഗ്യ ഉപകരണങ്ങൾ നിർമ്മിക്കുന്നതിലേക്ക് തിരിഞ്ഞത്. 

ഇസ്രായേലും ഈജിപ്തും അതിർത്തി പങ്കിടുന്ന ജനസാന്ദ്രതയുള്ള തീരപ്രദേശമാണ് ഗാസാ സ്ട്രിപ്പ്. ഇവിടെ 12 കോവിഡ് സ്ഥിരീകരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും അടുത്തിടെ ഗാസയിലേക്ക് മടങ്ങിയെത്തിയവരാണ്. ണമഡിക്കൽ ഉപകരണങ്ങളുടെ ദൗർലഭ്യം ഗാസയിൽ രോഗം പടർന്നുപിടിക്കുന്നതിനു കാരണമാകുമെന്നു വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അതിൻ്റെ ഭാഗമായാണ് പലസ്തീൻ ജനങ്ങൾ ഞങ്ങൾ ആരോഗ്യ ഉപകരണങ്ങൾ നിർമ്മിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.

2007 ൽ ഉപരോധം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ യൂണിപാൽ വസ്ത്രനിർമ്മാണ ഫാക്ടറി അടച്ചുപൂട്ടുകയായിരുന്നു. ഗാസയിൽ നിന്നുള്ള വസ്ത്ര കയറ്റുമതി നിരോധനം ഇസ്രായേൽ ഭാഗികമായി പിൻവലിച്ചതോടെ 2015 ൽ ഇത് വീണ്ടും തുറന്നു. എന്നാൽ ഭാഗികമായി മാത്രമേ ഉത്പാദനവുമുണ്ഡായിരുന്നുള്ളു. അന്നുമുതൽ 100 ൽ താഴെ ആളുകൾ മാത്രമാണ് ഫാക്ടറിയിൽ ജോലി ചെയ്യുന്നത്തെന്നു ഫാക്ടറി ഉടമ ബഷീർ അൽ ബവാബ് വ്യക്തമാക്കി. 

കോറോണ വെെറസ് ലോകത്തു വൻ വ്യാപനം നടത്തിയ മാർച്ച് പകുതിയോടെ ഫാക്ടറി വസ്ത്രനിർമ്മാണം നിർത്തിവയ്ക്കുകയും മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുവാൻ  തീരുമാനിക്കുകയുമായിരുന്നു. നിലവിൽ 12 മണിക്കൂർ ഷിഫ്റ്റിൽ ജോലിചെയ്യാൻ 400 പേരെ കൂടി നിയമിക്കുകയും ചെയ്തുകഴിഞ്ഞു. 

കോവിഡ് -19 ഭാഗമായി നിന്ന് 8,018 കേസുകളും 46 മരണങ്ങളും ഇസ്രായേൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഞങ്ങൾ ഗാസയിലെ മെഡിക്കൽ സ്റ്റാഫുകൾക്ക് അവരുടെ ആവശ്യങ്ങൾക്ക് ഉപകരണങ്ങൾ നൽകിയ ശേഷം, വെസ്റ്റ് ബാങ്കിലേക്കും ഇസ്രായേലിലേക്കും മാസ്കുകളും ഹോസ്പിറ്റൽ ഗൗണുകളും കയറ്റുമതി ചെയ്യാൻ തുടങ്ങി”- അൽ ബവാബ് വ്യക്തമാക്കി. ഇപ്പോൾ, ഇസ്രായേൽ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനോ കയറ്റുമതി ചെയ്യുന്നതിനോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഒരു ദിവസം 10,000 മാസ്കുകൾ നിർമ്മിക്കാൻ കമ്പനിക്ക് കഴിയുമെന്നും ഇതുവരെ മൊത്തം 150,000 മാസ്കുകളും 5,000 ഗൗണുകളും നിർമ്മിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.