നമ്മള്‍ ഉള്ളത് ഒരു വലിയ യുദ്ധത്തിന്‍റെ നടുവില്‍; ഇത് പടക്കം പൊട്ടിച്ച് ആഘോഷിക്കാനുള്ള അവസ്ഥയിലല്ല: ഗൌതം ഗംഭീര്‍

single-img
6 April 2020

പ്രധാന മന്ത്രി നടത്തിയ ആഹ്വാനറെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി രാജ്യത്ത് ഒരുപാടുപേര്‍ വീടുകളില്‍ ദീപം തെളിയിക്കുകയും പുറത്തിറങ്ങി പന്തം കൊളുത്തി മുദ്രാവാക്യം വിളിച്ച് ഒത്തുകൂടുകയും പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും ചെയ്തു. ഇത്തരത്തിൽ ആഘോഷിക്കുന്നവര്‍ക്കെതിരെ ഇതാ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപിയായ ഗൌതം ഗംഭീര്‍.

ജനങ്ങളുടെ ഈ പ്രവണതയെ എതിര്‍ത്ത ഗംഭീര്‍ ‘ ഇന്ത്യ, ഉള്ളിരിക്കുക നമ്മൾ ഒരു വലിയ യുദ്ധത്തിന്‍റെ നടുവിലാണ്. ഈ സമയം പടക്കം പൊട്ടിച്ച് ആഘോഷിക്കാനുള്ള അവസ്ഥയിലല്ല.” എന്ന് ട്വിറ്ററില്‍ എഴുതി. ഇന്ത്യ ഫൈറ്റ്സ് കൊറോണ എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം ഇത് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹി സര്‍ക്കാരിന്‍റെ ദുരിതാശ്വാസ നിധിയിലേക്ക് ഗംഭീര്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയത്.