താൻ നൽകിയ മുദ്രാവാക്യം ‘ഗോ കൊറോണ’; ലോകം മുഴുവൻ ഏറ്റെടുത്തുവെന്ന് കേന്ദ്രമന്ത്രി

single-img
6 April 2020

ഡൽഹി: താൻ ഉയർത്തിയ ഗോ കൊരോണ മുദ്രാവാക്യം ഇന്ന് ലോകം മുഴുവൻ ഏറ്റെടുത്തുവെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അത്താവാലേ. ഗോ കൊറോണ മുദ്രാവാക്യത്തിനു പിന്നാലെ നിരവധി ട്രോളുകളാണ് വന്നത്. പരിഹാസവുമായി ഏറെപ്പേർ സോഷ്യൽ മീഡിയയിലുമെത്തി. എന്നാൽ ഇന്ന് പരിഹസിച്ചവരെ കാണുന്നില്ലെന്നും ലോകം മുഴുവന്‍ ഇതേ മുദ്രാവാക്യമാണ് ചെല്ലുന്നതെന്നും കേന്ദ്രമന്ത്രി  പറഞ്ഞു.

കൊറോണ വൈറസിന്‍റെ വ്യാപനം അത്രയധികമുണ്ടാവാതിരുന്ന സമയത്ത് താന്‍ ചൊല്ലിയ വാക്യം അന്ന് പരിഹസിക്കപ്പെട്ടിരുന്നു. ഇത് ചൊല്ലിയത് കൊണ്ട് വൈറസ് പോകുമോയെന്നാണ് പലരും ചോദിച്ചത്. എന്നാല്‍ ഇന്ന് അത് ലോകരാജ്യങ്ങള്‍ ചെല്ലുകയാണെന്നും അത്തെവാല പറഞ്ഞു.

രാം ദാസ് അത്താവാലേയുടെ നേതൃത്വത്തില്‍ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടന്ന യോഗത്തിലായിരുന്നു കേന്ദ്രമന്ത്രി ഗോ കൊറോണ,കൊറോണ ഗോ എന്നീ മുദ്രാവാക്യങ്ങള്‍ ചൊല്ലിയത്. ഈ പ്രാര്‍ത്ഥനാ യോഗത്തില്‍ ചൈനീസ് കൗണ്‍സില്‍ അംഗങ്ങളുമുണ്ടായിരുന്നു.