എംപി ഫണ്ടുകള്‍ റദ്ദാക്കി; പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവ 30% വെട്ടിക്കുറച്ച് കേന്ദ്രത്തിന്‍റെ ഓര്‍ഡിനന്‍സ്

single-img
6 April 2020

രാജ്യത്തെ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറച്ച് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി. ഇതനുസരിച്ച് ഇനിമുതല്‍ എംപിമാരുടെ ശമ്പളം, അലവന്‍സ്, പെന്‍ഷന്‍ എന്നിവയില്‍ ഒരു വര്‍ഷത്തേക്ക് 30 ശതമാനം വരെ കുറവുണ്ടാകും.

അതേപോലെ തന്നെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ സ്വമേധയാ അവരുടെ ശമ്പളത്തിന്റെ 30 ശതമാനം വിട്ട് നല്‍കും. ഇതിനെല്ലാം പുറമേ ഇനിയുള്ളരണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് താല്‍ക്കാലികമായി റദ്ദ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.