പ്രണയ നൈരാശ്യത്തിൽ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു

single-img
5 April 2020

കൊല്ലം: കൊല്ലത്ത് യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. പ്രണയ നൈരാശ്യത്തെ തുടർന്നാണ് ഇയാൾ സ്വയം തീ കൊളുത്തിയത്. പ്രണയം നിരസിച്ച യുവതിയുടെ കാവനാടുള്ള വീട്ടിലെത്തിയാണ് യുവാവ് മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയത്.

കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ ചികിത്സയിലിരിക്കെയാണ് 95 ശതമാനത്തിലധികം പൊള്ളലേറ്റ ഇയാൾ മരിച്ചത്.

പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് തീ കൊളുത്തിയതെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയത്.പൊള്ളലേറ്റ യുവതിയുടെ അമ്മയും ഗുരുതരാവസ്ഥയില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.