സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കിടയിലൂടെ ചുമച്ചും തുപ്പിയും യുവാവ്;പ്രാങ്ക് വീഡിയോയെന്ന് വിശദീകരണം, അറസ്റ്റ് ചെയ്ത് പൊലീസ്

single-img
5 April 2020

ക്രൈസ്റ്റ് ചർച്ച്: മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽ‌ കൊവിഡ് 19 ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാ ജാഗ്രതാ നിർദേശങ്ങളേയും അവഗണിച്ച് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കിയ യുവാവിനെ അമേരിക്കയിൽ അറസ്റ്റ് ചെയ്തു.

സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കിടയിലൂടെ ചുമച്ചും തുമ്മിയും നടന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ ക്രൈസ്റ്റ് ചര്‍ച്ചിലാണ് സംഭവം.ഞായറാഴ്ച രാവിലെയാണ് മുപ്പത്തിയെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. തമാശയ്ക്ക് വേണ്ടി ചെയ്ത പ്രാങ്ക് ആയിരുന്നു ചുമയെന്നും തനിക്ക് അസുഖങ്ങള്‍ ഇല്ലെന്നും ഇയാള്‍ പൊലീസിനോട് വിശദമാക്കിയെങ്കിലും അറസ്റ്റ് ചെയ്യുകയായിരുന്നു.  കടയില്‍ സാധനം വാങ്ങാന്‍ നില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ സെല്‍ഫി വീഡിയോ പിടിച്ചാണ് ഇയാള്‍ നടന്നത്.

ആളുകള്‍ കൂടുതലുള്ള സ്ഥലത്തെത്തുമ്ബോള്‍ മുഖം മറയ്ക്കാതെ തുമ്മുകയും ചുമയ്ക്കുകയും ചെയ്യും. ഇതിനോട് സമീപം നില്‍ക്കുന്നയാള്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വീഡിയോ ചിത്രീകരിച്ചായിരുന്നു കടയിലൂടെയുള്ള ഇയാളുടെ കറക്കം. വീഡിയോ സമൂഹമാധ്യമങ്ങളിലും ഇയാള്‍ പങ്കുവച്ചിരുന്നു. ബാരിംഗ്ടണിലെ ചോയ്‌സ് സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ വച്ചായിരുന്നു ഇയാളുടെ വീഡിയോ ചിത്രീകരണം.

ഇയാളുടെ പ്രാങ്ക് വീഡിയോയ്ക്ക് പിന്നാലെ ആരോഗ്യ പ്രവർത്തകരെത്തി കടയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ക്ഷമാപണം നടത്തി സമൂഹമാധ്യമങ്ങളില്‍ നിന്ന് വീഡിയോ നീക്കിയത് കൊണ്ട് മാത്രം സംഭവത്തിന്റെ ഗൗരവം കുറയില്ലെന്നും പൊലീസ് വ്യക്തമാക്കി.അറസ്റ്റ് രേഖപ്പെടുത്തിയ ഇയാലെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.