തമിഴ് നാട്ടിൽ രണ്ടു കൊവിഡ് മരണം കൂടി; സംസ്ഥാനത്ത് മരണസംഖ്യ അഞ്ചായി

single-img
5 April 2020

ചെന്നൈ: തമിഴ് നാട്ടിൽ കൊവിഡ് 19 ബാധിച്ച് രണ്ടു പേർകൂടി മരണപ്പെട്ടതായി സ്ഥിരീകരിച്ചു. രാമനാഥപുരം സ്വദേശിയായ 75 കാരനും വണ്ണാറപ്പേട്ട്​ സ്വദേശിയായ 61 കാരിയുമാണ്​ മരിച്ചത്​. ഇരുവരും ചെന്നൈ സ്​റ്റാന്‍ലി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധയെത്തുടർന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി.

തബ്​ലീഗ്​ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഒരാളും മറ്റൊരു സ്​ത്രീയും ശനിയാഴ്​ച രോഗബാധയെ തുടർന്ന് മരിച്ചിരുന്നു. ശനിയാഴ്​ച മാത്രം 74 പേര്‍ക്കാണ്​ തമിഴ്​നാട്ടില്‍ കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​.സംസ്ഥാനത്ത് ഇതുവരെ 485 പേരിലാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.