ദീപം തെളിക്കലിന് പിന്തുണ; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

single-img
5 April 2020

ഒരുമയുടെ സന്ദേശമായി ദീപം തെളിയിക്കാനുള്ള തന്‍റെ ആഹ്വാനത്തിന് പിന്തുണ അറിയിച്ച നടൻ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് തന്‍റെ എല്ലാ പിന്തുണയുമുണ്ടെന്നും എല്ലാ ആളുകളും ഇതില്‍ പങ്കാളികളാവണമെന്നാണ് തന്‍റെ ആഗ്രഹമെന്നും തന്‍റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ ഇന്നലെ പുറത്തുവിട്ട വീഡിയോയില്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു.

മമ്മൂട്ടി പോസ്റ്റ് ചെയ്ത വീഡിയോ റീട്വീറ്റ് ചെയ്‍തുകൊണ്ടാണ് മോദി നന്ദി അറിയിച്ചിരിക്കുന്നത്.”വളരെ നന്ദി മമ്മൂട്ടി. കൊവിഡ് 19ന് എതിരെയുള്ള ഈ പോരാട്ടത്തില്‍ നമ്മുടെ രാജ്യം ആവശ്യപ്പെടുന്നത് നിങ്ങളുടേത് പോലെയുള്ള സാഹോദര്യവും ഐക്യത്തിനു വേണ്ടിയുള്ള ഹൃദയം തൊടുന്ന അഭ്യര്‍ഥനയുമാണ്”, മോദി ട്വിറ്ററില്‍ എഴുതി