കൊറോണ പ്രതിരോധത്തിനായി ആയിരം പി പി ഇ കിറ്റ് നല്‍കുമെന്ന് മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ

single-img
5 April 2020

കോഴിക്കോട്: കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് സഹായവുമായി മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ. ഇതിനായി ആയിരം പി പി ഇ കിറ്റ് നല്‍കുമെന്ന് സംഘടന വ്യക്തമാക്കി.ജനറല്‍സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരാണ് ഇക്കാര്യം അറിയിച്ചത്.കോവിഡിനെ ചെറുക്കാന്‍ കേരള സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും തന്റെയും മര്‍കസ് സ്ഥാപനങ്ങളുടെയും പിന്തുണയുണ്ട് എന്ന് അദ്ദേഹം മുഖ്യമന്ത്രിക്കയച്ച സന്ദേശത്തില്‍ പറഞ്ഞു.