ഐസിയുവിന്റെ താക്കോല്‍ നഷ്ടമായി; ചികിത്സ കിട്ടാതെ രോഗി മരിച്ചു

single-img
5 April 2020

മധ്യപ്രദേശിലെ ഉജ്ജൈനില്‍ ആവശ്യമായ ചികിത്സ കിട്ടാതെ 55 കാരി മരിച്ചു. ശ്വസതടസ്സം നേരിട്ടതിനെ തുടർന്ന് സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ ഐസിയുവിന്റെ താക്കോല്‍ നഷ്ടപ്പെട്ടതാണ് ചികിത്സ ലഭിക്കാതിരിക്കാന്‍ കാരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവരെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ത സമ്മർദ്ദം കൂടി ആരോഗ്യനില മോശമായതോടെ കൊവിഡ് ടെസ്റ്റ് നടത്തുന്നതിനായി മാധവ് നഗറിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു.

അങ്ങിനെ ഇവരെ ആര്‍ഡി ഗര്‍ഡി എന്ന സ്വകാര്യമെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പക്ഷെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ച രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിക്കാനായില്ല. തുടർന്ന് ഐസിയുവിന്റെ പൂട്ട് തല്ലിത്തുറക്കാന്‍ തീരുമാനിച്ചെങ്കിലും ഇത് വൈകിയതോടെ രോഗിയുടെ നില അതീവഗുരുതരമാകുകയായിരുന്നു. അങ്ങിനെ അവര്‍ മരണത്തിന് കീഴടങ്ങി.

വിഷയത്തിൽ അന്വേഷണം നടക്കുന്നു എന്ന് ഉജ്ജയിന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ അനസൂയ ഗൗളി പറഞ്ഞു. ആവശ്യമായ സമയത് രോഗിക്ക് വെന്റിലേറ്റര്‍ സഹായം ഒരുക്കാന്‍ സാധിക്കാത്തതിനാല്‍ രണ്ട് ഡോക്ടര്‍മാരെ അന്വേഷണത്തിന്റെ ഭാഗമായി തല്‍സ്ഥാനത്തുനിന്ന് നീക്കി.