അമേരിക്കയിലും ബ്രിട്ടനിലും കൂട്ടമരണങ്ങൾക്ക് സാധ്യത; ഇനി വരാനിരിക്കുന്നത് ഭീകര ദിനങ്ങളെന്ന് മുന്നറിയിപ്പ്

single-img
5 April 2020

വാഷിങ്ടൺ: ഇറ്റലിയേയും സ്പെയിനെയും മറികടന്ന് ഇപ്പോൾ അമേരിക്കയിലും ബ്രിട്ടണിലുമാണ് കൊറോണ വൈറസിന്റെ സംഹാര താണ്ഡവം.ഇരു രാജ്യങ്ങളിലും വരും ദിവസങ്ങളിൽ കൂട്ടമരണങ്ങൾക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.അമേരിക്കയില്‍ ഇതിനോടകം 8452 പേരാണ് മരിച്ചത്. ഇതില്‍ 3500ലേറെ മരണം ഏറ്റവും സമ്പന്നമായ ന്യൂയോര്‍ക്ക് സംസ്ഥാനത്താണ്.

ബ്രിട്ടനില്‍ 24 മണിക്കൂറിനുള്ളില്‍ 500ലേറെ മരണമാണ് ഉണ്ടായത്. ആകെ മരണം 4313. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് പരിശോധനകള്‍ വ്യാപമാക്കിയിട്ടുണ്ട്. ഇതോടെ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ്. ഓരോ ദിവസവും ആയിരക്കണക്കിനുപേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തുന്നത്. ഇതുവരെ 41,903 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.

അമേരിക്കയിലും ബ്രിട്ടനിലും ഇനി വരാനിരിക്കുന്നത് ഭീകര ദിനങ്ങളായിരിക്കുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്. രാജ്യത്ത് കടുത്ത ദിനങ്ങളായിരിക്കും ഇനി വരുന്നതെന്നും വീടിനു പുറത്തിറങ്ങരുതെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജനങ്ങളോട് അഭ്യർഥിച്ചു.ബ്രിട്ടനില്‍ മരണനിരക്ക് ഉയരുന്നത് തുടരുമെന്ന ദു:ഖകരമായ സത്യമാണ് നിലനിൽക്കുന്നതെന്ന് ഇംഗ്ലീഷ് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ സ്റ്റീഫന്‍ പൊവിസ് അറയിച്ചു.