ദുബൈ: ഇരുപത്തിനാലു മണിക്കൂർ യാത്രാ ക്രമീകരണങ്ങൾ; പുറത്തിറങ്ങാൻ അനുമതി ലഭിക്കാൻ പുതിയ സംവിധാനം

single-img
5 April 2020

ദുബൈ: ദുബൈയിൽ നിലവിൽ വന്ന ഇരുപത്തിനാലു മണിക്കൂർ യാത്രാ ക്രമീകരണങ്ങൾ ലംഘിക്കുന്നവരെ പിടിക്കാൻ എമിറേറ്റിലെ സ്പീഡ് ക്യാമറകൾ ക്രമീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പകൽ സമയങ്ങളിലും കാമറകൾ ഫ്ലാഷ് ചെയ്യുന്നുണ്ട്. ഇത് സംബന്ധമായ നിരവധി അന്വേഷണങ്ങൾ ഉണ്ടാകുന്നുണ്ട്.

അവശ്യ മേഖലകളിൽ ജോലി ചെയ്യുന്നവരെ പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിട്ടുണ്ട്.മറ്റുള്ളവർ അധികൃതർ നിർദേശിച്ചതനുസരിച്ച് റോഡുപയോഗത്തിലുള്ള ക്രമീകരണം പാലിക്കണം.

24 മണിക്കൂർ അണുനശീകരണ യജ്ഞവും യാത്രാവിലക്കും പ്രഖ്യാപിച്ച ദുബൈയിൽ അത്യാവശ്യഘട്ടങ്ങളിൽ പുറത്തിറങ്ങാൻ അനുമതി നേടുന്നതിന് പുതിയ സംവിധാനം ആരംഭിച്ചു.

ഇതിനായി https://dxbpermit.gov.ae എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ നൽകണം.

അല്ലെങ്കിൽ 800PERMIT അഥവാ 800737648 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിക്കാം. ദുരന്തനിവാരണ ഉന്നതാധികാര സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പൊതുജനങ്ങളും പുറത്തിറങ്ങാൻ നിലവിൽ അനുമതിയുള്ള ജീവനക്കാരും ഇതിൽ അപേക്ഷ നൽകിയിരിക്കണം എന്നാണ് നിർദേശം