വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ സൂക്ഷിച്ചോളൂ; ചിത്രമടക്കം മാധ്യമങ്ങളിൽ വാർത്തകൊടുക്കുമെന്ന് പൊലീസ്

single-img
5 April 2020

കോവിഡ് 19 വ്യാപനത്തിന്റെയും ലോക്ക്ഡൌണിന്റെയും പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും നിർമിക്കുകയും ചെയ്യുന്നവരുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുമെന്നു പൊലീസ്.

രണ്ടോ, അതിലധികമോ തവണ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ചിത്രങ്ങളാകും മാധ്യമങ്ങൾക്ക് നൽകുക. കൂടാതെ ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

സമൂഹ മാധ്യമങ്ങളിൽ ഇത്തരം വാർത്തകൾ തയാറാക്കി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഹൈടെക് ക്രൈം എൻക്വയറി സെൽ, സൈബർ ഡോം, സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എന്നിവയ്ക്ക് ഡിജിപി നിർദേശം നൽകി. അശാസ്ത്രീയവും അബദ്ധങ്ങൾ നിറഞ്ഞതുമായ  സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ദുരന്തനിവാരണ നിയമപ്രകാരം കുറ്റകരമാണ്. വ്യാജസന്ദേശങ്ങൾ നിർമിക്കുന്നവർ മാത്രമല്ല, പ്രചരിപ്പിക്കുന്നവരും കുറ്റക്കാരാണ്.