ചില മാധ്യമ പ്രവർത്തകർ തന്നെ നിരന്തരം വേട്ടയാടുന്നു; അവരെ ഉദ്ദേശിച്ചാണ് പരാമര്‍ശം നടത്തിയത്; വിശദീകരണവുമായി പ്രതിഭ എംഎൽഎ

single-img
4 April 2020

മാധ്യമ പ്രവർത്തകർക്കെതിരായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി കായംകുളം എംഎൽഎ യു പ്രതിഭ. താൻ മാധ്യമ പ്രവർത്തകരെ ഒന്നടങ്കമല്ല വിമർശിച്ചത് എന്നും അതിഥി തൊഴിലാളികളോടുള്ള പരിഗണന പോലും ചില മാധ്യമ പ്രവർത്തകർ തനിക്ക് നൽകുന്നില്ല എന്നും പ്രതിഭ പേരാണ്.

“ചില മാധ്യമ പ്രവർത്തകർ എന്നെ നിരന്തരം വേട്ടയാടുകയാണ്. അവരെ ഉദ്ദേശിച്ചാണ് ഈ പരാമർശം നടത്തിയത്”- എംഎൽഎ പറയുന്നു. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ എംഎൽഎയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ കടുത്ത വാക്കുകളുമായി യു പ്രതിഭ രംഗത്തെത്തിയത്.

ആരെങ്കിലും പറയുന്നത് വാർത്തയാക്കുന്നതിൽ നല്ലത് ശരീരം വിറ്റു ജീവിക്കുന്നതാണ് എന്നായിരുന്നു എംഎൽഎയുടെ വിവാദ പരാമർശം. ഈ പരാമർശത്തിൽ എംഎൽഎ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ രം​ഗത്തെത്തി. പ്രതിഭക്കെതിരെ യൂത്ത് കോൺഗ്രസ്‌ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തു. എംഎൽ യുടെ പ്രസ്താവനയെ തള്ളി സിപിഎമ്മും രംഗത്തുവന്നിരുന്നു.