പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കൽ ആഹ്വാനം; രാജ്യത്തെ രക്ഷിക്കാന്‍ ഇതൊന്നും പോരെന്ന് രാഹുൽ ഗാന്ധി

single-img
4 April 2020

കൊറോണ വൈറസ് വ്യാപനത്തിനെതിരെ പ്രതിരോധ ഭാഗമായി ജനങ്ങളെല്ലാവരും ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പത് മണിക്ക് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രോഗം വ്യാപിക്കുന്നതിൽ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ ഇതൊന്നും പോരെന്നും അദ്ദേഹം പറഞ്ഞു. രോഗ വ്യാപനം തടയാന്‍ ആവശ്യത്തിനുള്ള ടെസ്റ്റുകള്‍ രാജ്യം നടത്തിയില്ല.

ആളുകളെ കൊണ്ട് കൈയ്യടിപ്പിക്കുന്നതിലോ ദീപം തെളിയിക്കുന്നതോ പോരാ കൊവിഡ് 19നെതിരെയായ പ്രതിരോധത്തിനെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമാനമായി ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി പറഞ്ഞത് കേട്ടിട്ട് ദീപം തെളിയിക്കുന്നവര്‍ അവരുടെ വീട് കത്തിക്കില്ലെന്ന് പ്രതീക്ഷിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.