പൊതുജനങ്ങളെ പങ്കെടുപ്പിക്കരുത്; ആരാധനാലയങ്ങളിലെ ആരാധന ചട്ടങ്ങൾ വ്യക്തമാക്കി ഡിജിപിയുടെ പുതുക്കിയ ഉത്തരവ്

single-img
4 April 2020

സംസ്ഥാനത്തെ വിവിധ മത ആരാധനാലയങ്ങളുടെ ആരാധന ചട്ടങ്ങൾ വ്യക്തമാക്കി ഡിജിപി പുതുക്കിയ ഉത്തരവ് ഇറക്കി. പുതിയ നിയമ പ്രകാരം അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടരുത്. മുൻപ് ഇത് രണ്ട് പേരിൽ കൂടുതൽ പാടില്ലെന്നായിരുന്നു നിർദ്ദേശം.

ആരാധനകളിൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കരുത് എന്ന് വ്യക്തമായി പറയുന്നു. വാതിലുകൾ അടച്ച് ചടങ്ങുകൾ നടത്തണം എന്നാണ് നിർദ്ദേശം. ഓശാന, പെസഹ തുടങ്ങിയ വിശുദ്ധവാര ചടങ്ങുകൾക്കും നിയമം ബാധകമാണ്.