കൊറോണ ബാധിക്കുമെന്ന് ഭയം; ദമ്പതികള്‍ ആത്മഹത്യ ചെയ്തു

single-img
4 April 2020

കൊറോണ വൈറസ് തങ്ങളെയും ബാധിക്കുമെന്ന ഭയത്താല്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. പഞ്ചാബിലെ സത്യാല എന്ന് പേരുള്ള ഗ്രാമത്തില്‍ താമസിക്കുന്ന ബല്‍വീന്ദര്‍ സിങ് (57), ഭാര്യ ഗുര്‍ജിന്ദര്‍ കൗര്‍ (55) എന്നിവരെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കൊവിഡ് വൈറസ് ഭയത്താലാണ് തങ്ങള്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്.

എന്നാൽ പ്രാഥമികപരിശോധനയില്‍ ഇവര്‍ക്ക് കൊവിഡ് ലക്ഷണമൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലിസ് അറിയിച്ചു. ആത്മത്യ ചെയ്യാൻ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്തെ
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഇക്കാര്യം വിശദമായി അന്വേഷിച്ചുവരികയാണെന്നും പോലിസ് കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ ഇതുവരെ 53 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.