തബ്‌ലീഗില്‍ പങ്കെടുത്ത 200 വിദേശ പ്രതിനിധികള്‍ ഒളിവിൽ; ആരാധനാലയങ്ങളിലടക്കം പരിശോധന നടത്തേണ്ടി വരും: ഡ​ല്‍​ഹി പൊലീസ്

single-img
4 April 2020

​ഡ​ല്‍​ഹി: നി​സാ​മു​ദീ​നി​ല്‍ ത​ബ്‌ലീ​ഗി​ല്‍ പ​ങ്കെ​ടു​ത്ത വി​ദേ​ശ പ്ര​തി​നി​ധി​ക​ള്‍ ഒ​ളി​വി​ലെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ്. ഇ​രു​ന്നൂ​റോ​ളം പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ന് ത​യാ​റാ​കാ​തെ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​വ​ര്‍ ഡ​ല്‍​ഹി​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ത​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.സമ്മേളനത്തില്‍ പങ്കെടുത്ത 647പേര്‍ക്ക് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി രോഗ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരില്‍ ഇരുപത്തെട്ടുശതമാനവും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്.സമ്മേളത്തില്‍ പങ്കെടുത്ത് രോഗംബാധിച്ച്‌ 12പേര്‍ ഇതിനോടകം മരിച്ചിരുന്നു.

അ​തേ​സ​മ​യം ത​ബ്‌​ലീ​ഗ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 65 വി​ദേ​ശി​ക​ള്‍​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സ​ഹ​റ​ന്‍​പൂ​രി​ലും കാ​ണ്‍​പൂ​രി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വിദേശ പ്രതിനിധികളെ കണ്ടെത്താൻ ആരാധനാലയങ്ങളിലടക്കം പരിശോധന നടത്തേണ്ടി വരുമെന്നും ഡ​ല്‍​ഹി പൊലീസ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.