ആദ്യം ബിവറേജ് അടപ്പിക്ക്,എന്നിട്ടാകാം സാരോപദേശങ്ങൾ: വ്യാജ മദ്യം വിറ്റതിന് അറസ്റ്റിലായ ബിജെപി നേതാവിൻ്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ്

single-img
4 April 2020

ലോക്ക്ഡൗൺ കാലത്ത് അനധികൃതമായി മദ്യഗ വിതരണം നടത്തിയ ബിജെപി നേതാവ് സുനിൽ ഓതറ സംസ്ഥാനത്ത് ബീവറേജ് അടയ്ക്കാത്തതിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്ന വ്യക്തി. കൊറോണ രൂക്ഷമായ കാലത്തും സംസ്ഥാന സർക്കാർ ബിവറേജസുകൾ അടയ്ക്കാത്തതിനെ സംബന്ധിച്ച് നിരവധി പോസ്റ്റുകളാണ് സുനിൽ ഓതറ തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. 

സിപിഎം-  സർക്കാർ സ്പോൺസേർഡ് കൊറോണ കേന്ദ്രമെന്നാണ് ഒരു പോസ്റ്റിൽ സുനിൽ ബീവറേജിനെ വിശേഷിപ്പിക്കുന്നത്. ആദ്യം നീയൊക്കെ ബിവറേജ് അടപ്പിക്ക്,എന്നിട്ടാകാം നിൻ്റെയൊക്കെ സാരോപദേശങ്ങളെന്ന മുന്നറിയിപ്പും സുനിൽ തരുന്നുണ്ട്. എന്നാൽ ബിവറേജ് അടച്ചുപൂട്ടിയതോടെ മദ്യം വൻ വിലയ്ക്ക് സുനിലും കൂട്ടാളികളും വിൽക്കുകയായിരുന്നു.

ഇന്നലെ ജാഥയായി കയ്യടിച്ച വരെ ബി.ജെ.പി ക്കാരാക്കി തെറി വിളിച്ച അന്തം കമ്മികൾക്ക് സമർപ്പിക്കുന്നു. CPM സർക്കാർ സ്പോൺസേർഡ്…

Posted by Sunil Othera on Monday, March 23, 2020

ഇന്നലെ രാത്രി എട്ടു മണിയോടെ ഓതറ പഴയകാവിൽ നിന്ന് ഷാഡോ എസ്ഐ ആർഎസ് രഞ്ജുവിന്റെ നേതൃത്വത്തിലാണ് സുനിലിനേയും സംഘത്തേയും പിടികൂടിയത്. ബിജെപി ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറി ഈസ്റ്റ് ഓതറ വേട്ടക്കുന്നേൽ സുനിൽ (37), യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ചെങ്ങന്നൂർ പുത്തൻകാവ് കൊച്ചുപ്ലാം മോടിയിൽ ഗോപു(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിരവധി മദ്യക്കുപ്പികളും ഇവരുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തു.