ഡോ. പോൾ ഹേലിയൊക്കെ ചെറുത്: സംഘപരിവാർ സിദ്ധാന്തം ചമയ്ക്കലിന് എതിരെയുള്ള പരിഹാസ പോസ്റ്റിനെ തൻ്റെ പേരിലാക്കി അഭിമാനത്തോടെ പ്രചരിപ്പിച്ച് സ്വയം കേശവൻ മാമനായി അനിൽ നമ്പ്യാർ

single-img
4 April 2020

കേശവൻ മാമൻ എന്ന പേര് പേര് എന്താണെന്നും ആരാണെന്നും ഇന്ന് മലയാളികൾക്ക് മുഴുവൻ അറിയാം. ജനജീവിതത്തിൽ വാട്സ്ആപ്പ് പിടിമുറുക്കിയ സമയത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികളെയാണ് നാം പരിഹാസരൂപേണ കേശവൻ മാമൻ എന്നു വിളിക്കുന്നത്. മുന്നും പിന്നും നോക്കാതെ ഫോണിലേക്ക് വരുന്ന മെസ്സേജുകൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തു ഇവർ ആ പേര് സ്വയം എടുത്തണിയുകയാണ്. അത്തരത്തിൽ ഒരു ഒരു സംഭവമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങൾ കണ്ടത്. 

വരുന്ന ഞായറാ രാത്രി ഒമ്പതുമണിക്ക് 9 മിനിറ്റ് സമയം ലൈറ്റുകൾ ഓഫാക്കി വിളക്കുകൾ തെളിയിക്കുവാൻ  പ്രധാനമന്ത്രി ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ ഒരു സംഭവത്തെ സംഘപരിവാർ സംഘടനകൾ ഏതു രീതിയിലാണ് ന്യായീകരിക്കുന്നത് എന്ന് വ്യക്തമാക്കി മുകേഷ് കുമാർ എന്ന വ്യക്തി കഴിഞ്ഞ ദിവസം ഒരു ഫേസ്ബുക്ക് പോസ്റ്റ് പോസ്റ്റും ഇട്ടിരുന്നു. ഏതൊരു സംഭവം ആയാലും അതിൻറെ കാലവും വാസ്തുവും ജ്യോതിഷവും പറഞ്ഞു സിദ്ധാന്തം ചമയ്ക്കുന്ന സംഘപരിവാർ അനുകൂലികൾക്കൊരു മറുപടിയായാണ് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

എന്നാൽ സംഭവം കൈവിട്ടുപോയി. കേരളത്തിലെ പ്രമുഖ സംഘപരിവാർ ചായ്‌വുള്ള ചാനലിന് മേധാവി തന്നെ ഈ പോസ്റ്റിനെ സ്വന്തം പേരിലാക്കി യാഥാർത്ഥ്യം എന്നുകരുതി പ്രചരിപ്പിക്കുകയായിരുന്നു. ജനം ടി വി യുടെ കോഡിനേറ്റർ എഡിറ്ററായ അനിൽ നമ്പ്യാരാണ് ഇത്തരമൊരു സാഹസത്തിന് മുന്നിട്ടിറങ്ങിയത്. പരിഹാസ പോസ്റ്റ് സ്വന്തം പേരിലാക്കിയ അനിൽ നമ്പ്യാർ ഒറിജിനൽ പോസ്റ്റിൻ്റെ കാര്യം ഈ അവസരത്തിൽ മറന്നു. പക്ഷേ ജനങ്ങൾ മറന്നില്ല. 

കാര്യങ്ങൾ കൈവിട്ടു പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. അനിൽ നമ്പ്യാരുടെ പോസ്റ്റ് മറ്റ് നിരവധി പേരാണ് ഷെയർ ചെയ്തത്. സ്വന്തം വാളിൽ അത് അഭിമാനപൂർവ്വം അവർ പങ്കുവയ്ക്കുകയും ചെയ്തു. 

പരിഹാസ പോസ്റ്റിന് സ്വന്തം പേരിലാക്കിയ അനിൽ നമ്പ്യാർക്കെതിരെ നിരവധി പേരാണ് ആണ് വിമർശനവുമായി രംഗത്തെത്തിയത്. വിമർശനങ്ങൾ വർദ്ധിച്ചപ്പോൾ കുഴപ്പം ആണെന്ന് മനസ്സിലാക്കി പോസ്റ്റ് എഡിറ്റ് ചെയ്തു മറ്റൊരു രൂപത്തിലേക്ക് മാറ്റി. എന്നിരുന്നാലും ഒറ്റനോട്ടത്തിൽ പുതിയ പോസ്റ്റ് വായിക്കുന്ന ആർക്കും മനസ്സിലാകും ഇത് അത് നാം നേരത്തെ കണ്ട പോസ്റ്റ് തന്നെയാണെന്ന്.  

മുകേഷ് കുമാറിൻ്റെ പോസ്റ്റ്: 

വാട്ട്സാപ്പ് കേശവന്‍ മാമന്‍മാരുടെ ജോലി ലഘൂകരിക്കാനായി തയ്യാറാക്കിയ കുറിപ്പാണ് താഴെ…കോപ്പി ലെഫ്റ്റാണ്. ആര്‍ക്കും ഉപയോഗിക്കാം. ബഹുജനഹിതായ..ബഹുജനസുഖായ..

“ചൈത്രമാസത്തിലെ ദ്വാദശിയില്‍ നിന്നും ത്രയോദശിയിലേക്ക് കടക്കുന്ന സമയമാണ് ഈ ഏപ്രില്‍ അഞ്ചാം തീയതി രാത്രി ഒമ്പത് മണി. ദേവസംഗമ വേളയായി ഇത് കണക്കാക്കപ്പെടുന്നു (പ്രശസ്തമായ ആറാട്ടുപുഴ പൂരം ഇതേ സമയത്താണ് എന്നത് പ്രത്യേകം ഒാര്‍ക്കുക). ഈ സമയത്ത് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിക്കുന്നത് സകല രോഗപീഢകള്‍ക്കും പരിഹാരമാകുമെന്ന് ഋഷിമാര്‍ ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പേ പറഞ്ഞിട്ടുണ്ട്. വിളക്ക് കത്തിക്കുന്നതോടൊപ്പം ഈ ശ്ലോകവും ഒമ്പത് വട്ടം ഉരുവിടണം.

“സന്താപനാശകരായ നമോ നമഃ

അന്ധകാരാന്തകരായ നമോ നമഃ

ചിന്താമണേ! ചിദാനന്തായതേ നമഃ”

വിളക്ക് കത്തിക്കുമ്പോള്‍ ചലന സ്വഭാവമുള്ള ജ്വാലയില്‍ നിന്ന് വമിക്കുന്ന രജോ കണങ്ങള്‍ അന്തരീക്ഷത്തിലെ നിര്‍ഗുണ ക്രിയാലഹരിയെ സഗുണ ക്രിയാലഹരിയാക്കി പരിവര്‍ത്തനം ചെയ്യുന്നു. കോടിക്കണക്കിന് ആളുകള്‍ ഒരേ സമയത്ത് വിളക്ക് കത്തിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസംഖ്യം രജോ കണങ്ങള്‍ അന്തരീക്ഷത്തെ മൊത്തത്തില്‍ ശുദ്ധീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നു. ദീപം കത്തിച്ച് കഴിഞ്ഞ് ആദ്യത്തെ ഒമ്പത് മിനിറ്റാണ് ഈ രജോ കണങ്ങള്‍ ഏറ്റവും ഊര്‍ജ്ജസ്വലതയോടെ

അന്തരീക്ഷ ശുദ്ധീകരണം സാദ്ധ്യമാക്കുന്നത്. ഇപ്പോൾ മനസ്സിലായോ ഒമ്പത് മിനിറ്റ് ദീപം കത്തിക്കാൻ പറഞ്ഞതിന് പിന്നിലെ ശാസ്ത്രം? വെറുതേ ഒരു കാര്യം ചെയ്യാൻ നമ്മുടെ മോദിജി ആവശ്യപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?!!”

വാട്ട്സാപ്പ് കേശവന്‍ മാമന്‍മാരുടെ ജോലി ലഘൂകരിക്കാനായി തയ്യാറാക്കിയ കുറിപ്പാണ് താഴെ…കോപ്പി ലെഫ്റ്റാണ്. ആര്‍ക്കും…

Posted by Mukesh Kumar on Thursday, April 2, 2020

അനിൽ നമ്പ്യാരുടെ ആദ്യ പോസ്റ്റ്:

അനിൽ നമ്പ്യാർ എഡിറ്റ് ചെയ്ത പോസ്റ്റ്. ഇത് നിലവിൽ പിൻവലിച്ചിട്ടുണ്ട്.