മോദിയുടേത് ഒരുമയുടെ ആഹ്വാനം; ദീപം തെളിയിക്കൽ കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍

single-img
3 April 2020

ഈ മാസം ഞായറാഴ്ച രാത്രി ഒന്‍പത് മണിക്ക് രാജ്യത്തെ ജനങ്ങള്‍ വീടുകളിലെ എല്ലാ ലൈറ്റുകളുമണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം കേരളം ഏറ്റെടുക്കുമെന്ന് മന്ത്രി വിഎസ് സുനില്‍ കുമാര്‍. അദ്ദേഹം ചെയ്ത ആഹ്വാനത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല എന്നും മോദിയുടേത് ഒരുമയുടെ ആഹ്വാനമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ ലോക്ക് ഡൗണില്‍ എല്ലാവരും വീട്ടില്‍ ഒറ്റപ്പെട്ട് കഴിയുകയാണ്.

അപ്പോൾ കൂടിയും ഈ മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ട് വയ്ക്കുന്നത്. ഇതിൽ ഒരിക്കലും രാഷ്ട്രീയം കാണേണ്ടതില്ല. രാജ്യം പൂർണ്ണമായും കൊറോണക്കെതിരെ അണിനിരക്കുകയാണെന്ന് നമുക്ക് ലോകത്തെ ഇതിലൂടെ കാണിച്ച് കൊടുക്കാനാകുമെന്നും മന്ത്രി പ്രതികരിച്ചു. എന്നാൽ, പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തികഴിഞ്ഞു.