ഇരട്ടക്കുട്ടികൾക്ക് കൊറോണയെന്നും കൊവിഡെന്നും പേരിട്ട് മാതാപിതാക്കൾ

single-img
3 April 2020

ലോക്ക് ഡൗൺ കാലത്ത് ജനിച്ച ഇരട്ടകുട്ടികൾക്ക് കൊറോണയെന്നും കൊവിഡെന്നും പേരിട്ട് മാതാപിതാക്കൾ. ഇരട്ടകളായി ജനിച്ച ആൺകുട്ടിക്കും പെൺകുട്ടിക്കുമാണ് കൊറോണ കൊവിഡ് എന്നീ പേരുകൾ വിളിച്ചത്. ചത്തീസ് ഗഢിലെ റായ് പൂർ താമസിക്കുന്ന ദമ്പതികളാണ് കൂട്ടികൾക്ക് വൈറസിന്റെ പേരു നൽകിയത്.

റാ​യ്പു​രി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് കു​ട്ടി​ക​ള്‍ ജ​നി​ച്ച​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് കു​ട്ടി​ക​ളു​ടെ പേ​ര്മാറ്റുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്ന് ഇവർ വ്യ​ക്ത​മാ​ക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ ദമ്പതികൾ റാ​യ്പു​രി​ലെ പു​രാ​ണി ബ​സ്തി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്.