ആത്മഹത്യ പ്രവണതയും, സഹകരണമില്ലായ്മയും, നിസാമുദ്ദീനില്‍ നിന്നും ഒഴിപ്പിച്ചവര്‍ പ്രശ്​നമുണ്ടാക്കുന്നു; സുരക്ഷ നല്‍കണമെന്ന്​ ഡല്‍ഹി ആരോഗ്യ വകുപ്പ്

single-img
3 April 2020

ഡല്‍ഹി: തബ്​ലീഗി ജമാഅത്തിന്റെ ആസ്ഥാനത്ത് നിന്നോ ഒഴിപ്പിച്ചവരില്‍ പലരും അധികാരികളുമായി സഹകരിക്കുന്നില്ലെന്നും കൂടുതല്‍ സുരക്ഷ ഒരുക്കണമെന്നും ഡല്‍ഹി ആരോഗ്യവകുപ്പ്​ സെക്രട്ടറി പൊലീസ് കമ്മീഷണര്‍ക്ക്​ അയച്ച കത്തിയച്ചു. മര്‍കസ്​ നിസാമുദ്ദീനില്‍ നിന്നും ഒഴിപ്പിച്ച ആളുകളെ പ്രവേശിപ്പിച്ച ആശുപത്രികള്‍ക്കും ക്വാറന്‍റീന്‍ കേന്ദ്രങ്ങള്‍ക്കും അധിക സുരക്ഷ ഒരുക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

‘ബുധനാഴ്ച മര്‍കസില്‍ നിന്ന് രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കൊണ്ടുവന്ന ഒരു രോഗി ആത്മഹത്യക്ക്​ ശ്രമിച്ചിരുന്നു. കൃത്യസമയത്ത് ആശുപത്രി ജീവനക്കാര്‍ ഇടപെട്ടതു കൊണ്ടാണ്​ ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്​. നരേലയിലെ ക്വാറന്‍റീന്‍ ​കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന രണ്ടുപേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായും ഇവരെ പിന്നീട് പട്പര്‍ഗഞ്ചില്‍ നിന്ന് അറസ്റ്റ് ചെയ്തു’.ചിലര്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്​. അത്തരക്കാരെ കൈകാര്യം ചെയ്യുന്നത് മെഡിക്കല്‍ സ്റ്റാഫിന് വളരെ ബുദ്ധിമുട്ടാണെന്നും ആരോഗ്യവകുപ്പ്​ സെക്രട്ടറി പദ്മിനി സിംഹള പറഞ്ഞു. ക്വാറന്‍റീനില്‍ കഴിയുന്നവരെ നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസിനെ നിയോഗിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നിസാമുദ്ദീനില്‍ നടന്ന തബ്​ലിഗ്​ ജമാഅത്ത്​ സമ്മേളനത്തില്‍ പ​ങ്കെടുത്ത നിരവധി പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ ഇത്​ രാജ്യ​ത്തെ പ്രധാന കോവിഡ്​19 ഹോട്ട്​​സ്​പോട്ടായി മാറിയിരുന്നു. ലോക്ക്​ഡൗണിനെ തുടര്‍ന്ന്​ മര്‍കസില്‍ താമസിച്ചിരുന്ന രണ്ടായിരത്തിലധികം ആളുകളെയാണ്​ പൊലീസ്​ ഒഴിപ്പിച്ചത്​. ഇവരില്‍ 500ലധികം പേരെ ആശുപത്രിയിലും മറ്റുള്ളവരെ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചിരുന്നു.