രാജ്യത്തെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിളക്ക് തെളിയിക്കും; പ്രധാനമന്ത്രിയുടെ പ്രസംഗം നിരാശപ്പെടുത്തി: ശശി തരൂര്‍

single-img
3 April 2020

രാജ്യത്തെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് അഞ്ചാം തിയതി താനും വിളക്ക് തെളിയിക്കുമെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. എന്നാൽ, തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം നിരാശപ്പെടുത്തി കളഞ്ഞു.

രാജ്യം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചത് ഇതൊന്നുമായിരുന്നില്ലെന്നും തരൂര്‍ പ്രതികരിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രിയുടെ ടോര്‍ച്ച് തെളിക്കല്‍ ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി അണച്ചതിന് ശേഷം കൊറോണ എന്ന അന്ധകാരത്തിനെതിരെ ഏപ്രില്‍ അഞ്ചിന് ഒറ്റക്കെട്ടായി ടോര്‍ച്ചു തെളിക്കാനും മൊബൈല്‍ ഫ്ലാഷ് അടിക്കാനുമായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രധാനമന്ത്രി നടത്തിയത് ഭാവിയെക്കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത വെറും വാചക കസര്‍ത്താണെന്ന് നേരത്തെ തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു.