ഞങ്ങള്‍ ദീപങ്ങള്‍ തെളിയിക്കാം, പകരം താങ്കള്‍ ആരോഗ്യ- സാമ്പത്തിക രംഗത്തെ വിദഗ്ധരും ജനങ്ങളും പറയുന്നത് കേൾക്കണം; മോദിയോട് പി ചിദംബരം

single-img
3 April 2020

കൊവിഡ് 19 വൈറസ് വ്യാപനത്തിനെതിരെ രാജ്യമാകെ വലിയ പ്രതിരോധപ്രവര്‍ത്തനവും പോരാട്ടവും നടക്കുമ്പോള്‍ ശാസ്ത്രീയ പ്രതിരോധ നടപടികളില്ലാതെ വരുന്നതിൽ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം.

ഈ വരുന്ന ഏപ്രില്‍ അഞ്ചിന്, ഞായറാഴ്ച രാത്രി എല്ലാവരും ദീപങ്ങള്‍ തെളിയിക്കണമെന്ന നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥനക്കെതിരെയായിരുന്നു ചിദംബരത്തിന്‍റെ വിിമര്‍ശനം… “പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, താങ്കള്‍ പറഞ്ഞത് ശ്രദ്ധിച്ച് ഞങ്ങള്‍ ദീപങ്ങള്‍ തെളിയിക്കാം,പകരം താങ്കള്‍ ആരോഗ്യരംഗത്തെ വിദഗ്ധരും സാമ്പത്തിക വിദഗ്ധരും ജനങ്ങളും പറയുന്നത് ശ്രദ്ധിച്ച് ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കണ”മെന്ന് ചിദംബരം പറഞ്ഞു.

സോഷ്യൽ മീഡിയയായ ട്വിറ്ററീലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. പ്രതീകാത്മകത വേണ്ടെന്നല്ല, അതും പ്രധാനപ്പെട്ട കാര്യം തന്നെയാണ്, പക്ഷെ അതിനേക്കാൾ അടിയന്തരമായ നടപടികളും ഗൗരവപരമായ ചിന്തകളുമാണ് ഇപ്പോള്‍ ആവശ്യമെന്നും ചിദംബരം ട്വീറ്റില്‍ പറഞ്ഞു.