`നമ്മുടെ തെറ്റുകൾ പൊറുത്തു തരാന്‍ വീടുകളിലിരുന്ന് പ്രാർഥിക്കാം´: ഡോക്ടർമാരുടെ നിർദേശപ്രകാരം താനിപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണെന്ന് തബ് ലീഗി നേതാവ് മൗലാന സാദ്

single-img
3 April 2020

ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് താൻ ക്വാറന്റൈനിൽ കഴിയുകയാണെന്ന് തബ് ലീഗി ജമാഅത്ത് നേതാവ് മൗലാന സാദ് കന്ധല്‍വി. ‘ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാൻ നമ്മൾ സർക്കാരിനെ പിന്തുണയ്ക്കുകയും സഹായിക്കുകയും വേണമെന്നും അദ്ദേഹം ശബ്ദ സന്ദേശത്തിൽ പറഞ്ഞു. 

` ഡോക്ടർമാരുടെ നിർദേശപ്രകാരം ഞാനിപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്. മുൻകരുതൽ നടപടി ഒരിക്കലും വിശ്വാസ തത്വങ്ങള്‍ക്ക് എതിരല്ല. അതുകൊണ്ട് തന്നെ ഈ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.സർക്കാര്‍ നിർദേശങ്ങൾ പാലിക്കാൻ എല്ലാ ജമാഅത്ത് അംഗങ്ങളോടും ഞാൻ അഭ്യർഥിക്കുകയാണ്.’- അദ്ദേഹം പറഞ്ഞു. 

തങ്ങൾ ഒരിക്കലും വിശ്വാസതത്വങ്ങള്‍ക്ക് എതിരല്ല. അതുകൊണ്ട് തന്നെ ഈ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.  സർക്കാര്‍ നിർദേശങ്ങൾ പാലിക്കാൻ എല്ലാ ജമാഅത്ത് അംഗങ്ങളോടും ഞാൻ അഭ്യർഥിക്കുകയാണെന്നും സാദ് പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ പറയുന്നു.

‘മനുഷ്യർ ചെയ്തു കൂട്ടുന്ന തിന്മകളുടെ ഫലമാണ് ഈ മഹാമാരി എന്ന കാര്യത്തിൽ സംശയമില്ല. നമ്മുടെ തെറ്റുകൾ പൊറുത്തു തരാന്‍ വീടുകളിലിരുന്ന് നമുക്ക് പ്രാർഥിക്കാം. ഈ വിധത്തിൽ മനുഷ്യരാശിയോട് കരുണകാണിച്ച് അവരെ ഈ മഹാമാരിയിൽ നിന്ന് രക്ഷപ്പെടുത്താനും ദൈവത്തെ പ്രീതിപ്പെടുത്താം..’ സാദ് പറയുന്നു.

ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ് ലീഗി ജമാഅത്ത് മത സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍‌ ഇത്തരമൊരു സമ്മേളനം സംഘടിപ്പിച്ചതിനെതിരെ വിമർശനവും ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തബ് ലീഗി നേതാവിന്റെ ശബ്ദ സന്ദേശം.