കൊറോണയെ പ്രതിരോധിക്കാൻ മലയാള സിമനിമാലോകവും; മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിൽ നിർദേശങ്ങളുമായി മമ്മൂട്ടിയും യുവതാരങ്ങളും

single-img
3 April 2020

ലോകത്തെ വിറപ്പിച്ച കൊറോണ വൈറസിനെതിരെ ഒറ്റക്കെട്ടായി പോരാടുകയാണ് കേരളവും. മലയാളികൾക്ക് ആത്മവിശ്വാസം പകർന്ന് സിനിമാലോകവും കൂടെയുണ്ട്. ആവശ്യമായ നിർദേശങ്ങളും മുൻകരുതൽ സ്വീകരിക്കണമെന്ന അഭ്യർഥനയുമായി സൂപ്പർ താരങ്ങളടക്കമുള്ളവർ രംഗത്തെത്തിക്കഴിഞ്ഞു. സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നിർദേശങ്ങളുമായെത്തിയിരിക്കുകയാണ് മമ്മൂട്ടിയും മലയാളത്തിന്റെ യുവതാരങ്ങളും.

മോഹന്‍ലാലും മമ്മൂട്ടിയും എല്ലാ ദിവസവും സ്വന്തം ഫേസ്ബുക്ക് പേജിലൂടെ നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. അതേസമയം, മമ്മൂട്ടിയുടെ പേജില്‍ പോയാല്‍ മോഹന്‍ലാലിന്റെ നിര്‍ദേശവും മോഹന്‍ ലാലിന്റെ പേജില്‍ മമ്മൂട്ടിയുടെ നിര്‍ദേശവുമാണ് ഇപ്പോൾ കാണാൻ സാധിക്കുക.

ബ്രേക്ക് ദ ചെയിന്‍ കാമ്ബയിന്റെ ഭാഗമായിട്ടാണ് താരങ്ങള്‍ കൊറോണ വൈറസിനെതിരെ അവബോധവുമായി എത്തിയിരിക്കുന്നത്. ഓരോ ദിവസവും എത്രപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും എന്തൊക്കെ ജാഗ്രതയാണ് കൈക്കൊള്ളേണ്ടതെന്നുമുള്ള കാര്യങ്ങള്‍ അവരുടെ നിര്‍ദേശങ്ങളിലുണ്ട്. 

മമ്മൂട്ടിയ്ക്കു പുറമേ‌ കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരങ്ങളും ബ്രേക്ക് ദ ചെയിന്‍ കാമ്പെയിൻ തുടരുന്നുണ്ട്. ഇവരുടെ വീഡിയോയും മോഹൻലാലിന്റെ ഫെയ്സ്ബുക്ക് പേജിൽ കാണാൻ സാധിക്കും.

https://www.facebook.com/ActorMohanlal/