ലോക്ക് ഡൌൺ നിർദ്ദേശങ്ങൾ ലംഘിച്ച് കറങ്ങി നടന്നു; പിതാവിനെതിരെ പോലീസില്‍ പരാതി നല്‍കി മകന്‍

single-img
3 April 2020

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ലംഘിച്ചതിന് അച്ഛനെതിരെ പോലീസില്‍ പരാതി നനല്‍കിയിരിക്കുകയാണ് മകന്‍. ഡല്‍ഹിയിലെ വസന്ത് കുഞ്ജ് ഹില്‍സ്റ്റേഷനിലാണ് മകന്റെ പരാതിയില്‍ അച്ഛനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 59 വയസുള്ള തന്റെ പിതാവ് വീരേന്ദര്‍സിങ് ലോക്ക് ഡൌണ്‍ ലംഘിച്ച് കറങ്ങി നടക്കുകയാണെന്ന്അ മകന്‍ഭിഷേക് പൊലീസിനെ അറിയിക്കുകയായിരുന്നു.

ഒരു ഓട്ടോമൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന അഭിഭേഷും കുടുംബവും രജോകാരിയിലാണ് താമസിക്കുന്നത്. അഭിഷേക് അറിയിച്ച പ്രകാരം വീരേന്ദര്‍ സിങ്ങിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.അതേസമയം കോവിഡിനെ നേരിടാനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ രണ്ടാമത്തെ ആഴ്ചയിലേക്ക് എത്തുകയാണ്.