‘പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടി, അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’; പ്രധാനമന്ത്രിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശേരി

single-img
3 April 2020

രാജ്യത്താകമാനം ഭീതിപടർത്തി വ്യാപിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഒരുമിച്ചു പൊരുതുകയാണ് ജനങ്ങൾ. അതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ പ്രഖ്യാപനം ചിരിപടർത്തുന്നത്. കൊറോണയെ പ്രതിരോധിക്കാൻ എല്ലാവരും വീടുകളിലെ വൈദ്യുതി വിളക്കുകൾ അണച്ച് ചെറുവെളിച്ചങ്ങൾ തെളിയിക്കണമെന്നാണ് ആഹ്വാനം. രാജ്യം പ്രതിസന്ധിയിൽ നിൽക്കുന്ന അവസരത്തിൽ നടത്തുന്ന ഇത്തരം മണ്ടൻ പ്രസ്താവനയ്ക്കെതിരെ പരിഹാസവും വിമർശനവുമായി നിരവധിപ്പേരാണ് രംഗത്തുവന്നിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കൽ പ്രസ്താവനയെ പരിഹസിച്ച് സംവിദായകൻ ലിജോ ജോസ് പെല്ലിശേരിയും പ്രതികരിച്ചിട്ടുണ്ട്. ‘പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം’ എന്നാണ് ലിജോയുടെ കുറിപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

” പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം 🔦

NB: മെഴുതിരി , ബൾബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമർജൻസി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയിൽ പ്രവേശിപ്പിക്കുന്നതല്ല
എന്ന്
കമ്മിറ്റി”

പുര കത്തുമ്പോ ടോർച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില് നോക്കി അടിക്കണം…

Posted by Lijo Jose Pellissery on Thursday, April 2, 2020