കർണാടക അടച്ച വഴി തുറന്നില്ല: ആർഎസ്എസ് നേതാവ് ചികിത്സ കിട്ടാതെ മരിച്ചു

single-img
3 April 2020

കാസർകോട് അതിർത്തിയിൽ കർണാടകയുടെ മനുഷ്യത്വരഹിതമായ നടപടിയിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. ഗുരുതരാവസ്ഥയിലായ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുവാൻ കഴിയാതെ രോഗി മരണപ്പെട്ടു. പ്രമുഖ ആർഎസ്എസ് നേതാവും മഞ്ചേശ്വരം ഹൊസബേട്ടു ഗുഡക്കേരി സ്വദേശിയുമായ ശേഖർ (50) ആണ്‌ ചൊവ്വാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ഹൃദയാഘാതം മൂലം മരിച്ചത്.


ഗുരുതരാവസ്ഥയിലായ മഞ്ചേശ്വരം ശേഖറിനെ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടു പോകുവാൻ ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. രക്തസമ്മർദം കൂടിയതിനെത്തുടർന്ന്
മംഗലാപുരം ആശുപത്രിയിൽ പോകാൻ കഴിയാതെ വീട്ടിൽ തന്നെ അദ്ദേഹത്തിനു കഴിയേണ്ടി വരികയായിരുന്നു. കർണാടകയുടെ വഴിതടയൽ ഇല്ലായിരുന്നുവെങ്കിൽ അദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. 


ജില്ലയിലെ ബിജെപിയുടെ മുതിർന്ന നേതാവ് കൂടിയായിരുന്നു അദ്ദേഹം അദ്ദേഹം. മുമ്പ് കെ സുരേന്ദ്രൻ കാസർഗോഡ് ജില്ലയിൽ മത്സരിക്കുന്ന സമയങ്ങളിൽ അദ്ദേഹത്തിൻറെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത് ശേഖറായിരുന്നു.