കൊറോണ വൈറസ് രാജ്യത്തുനിന്നും എന്നു പിന്മാറും: സമയവും പിന്മാറാനുള്ള കാരണവും വ്യക്തമാക്കി കലിയുഗ ജോത്സ്യൻ

single-img
3 April 2020

കൊറോണ വൈറസിൻ്റെ വ്യാപനം ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തിലേക്ക് കൊറോണ പടർന്നുകൊണ്ടിരിക്കുന്നു. രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി പെരുകിക്കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് കലിയുഗ ജ്യോത്സ്യൻ എന്ന് സ്വയം അവകാശപ്പെടുന്ന സന്തോഷ് നായർ പുതിയ പ്രവചനവുമായി രംഗത്തെത്തിയത്.

കൊറോണ വൈറസ് മൂലം ഈ ലോകത്ത് എത്ര മരണം ഉണ്ടാകുമെന്നും വൈറസ് ബാധ എന്ന ലോകത്ത് അവസാനിപ്പിക്കുമെന്നും മുൻപ് അദ്ദേഹം പ്രവചനം നടത്തിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് വൈറസ് ബാധയിൽ ലോകത്ത് ആകമാനം 6000 പേർക്ക് ഉള്ളിൽ മാത്രമേ മരിക്കുന്നു എന്നാണ്. എന്നാൽ മരണം അതിഭയങ്കരമായി വർദ്ധിക്കുകയും അരലക്ഷം കഴിയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ആഴ്ച പുതിയ പ്രവചനവുമായി അദ്ദേഹം എത്തിയത്.

ഈ ഏപ്രിൽ മാസം അവസാനത്തോടു കൂടി കൊറോണ വൈറസ് ഈ രാജ്യം വിട്ടു പോകും എന്നാണ് ഇദ്ദേഹം പറയുന്നത്. അതിനു കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സൂര്യൻ ഉച്ചരാശിയിൽ വരുന്ന സമയം പത്താമുദയമാണ്. അതായത് മേടം 10. ഈ സമയമാകുമ്പോഴേക്കും കൊറോണ വൈറസ് ഈ രാജ്യം വിട്ടു പോകുമെന്നാണ് ഇദ്ദേഹം പറയുന്നത്. അതുപോലെ സംസ്ഥാന കേന്ദ്ര ആരോഗ്യ പ്രവർത്തകർ പറയുന്നത് ശ്രദ്ധിച്ചു പിൻതുടരണമെന്നും അദ്ദേഹം വീഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.

https://m.facebook.com/story.php?story_fbid=2597625393681318&id=100003016498837

മുമ്പും അദ്ദേഹം ഇത്തരത്തിൽ പ്രവചനം നടത്തിയിരുന്നു. കൊറോണ ബാധിച്ച ലോകത്ത് ആകമാനം എത്ര പേർ മരിക്കുമെന്ന് പറഞ്ഞ സമയത്ത് കൊറോണ എന്ന് ലോകം വിട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2020 ഏപ്രിൽ അവസാനത്തോടെ കൂടി കൊറോണ വൈറസ് ഈ ലോകം വിട്ടു പോകുമെന്നും അദ്ദേഹം പറയുന്നു . നിപ്പാ വൈറസിൻ്റെ വരവും പോക്കും താൻ കൃത്യമായി പ്രവചിച്ചതാണെന്നും  അക്കാര്യം അണുകിട തെറ്റിയിട്ടില്ലെന്നും ജോത്സ്യൻ പറയുന്നുണ്ട്. കൊറോണ ബാധിച്ച് ലോകത്ത് 6000 പേർക്കകത്തുമാത്രമേ മരിക്കുള്ളുവെന്നും ഇദ്ദേഹം പ്രവചിച്ചിരുന്നു.