ദീപം കൊളുത്താനുള്ള ആഹ്വാനം; വെളിച്ചത്തിന് പിറകെ സാമ്പത്തിക പിന്തുണയും വരുമായിരിക്കുമെന്ന് മുഖ്യമന്ത്രി

single-img
3 April 2020

ഈ വരുന്ന ഞായറാഴ്ച ജനങ്ങൾ എല്ലാവരും ദീപം കൊളുത്താനുള്ള പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് യോജിപ്പെന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗണിൽ ദുരിത പൂർണമായ ജീവിതങ്ങൾക്ക് പ്രകാശം പരത്താൻ സാമ്പത്തിക സഹായവും വേണമെന്ന് പിണറായി അഭിപ്രായപ്പെട്ടു. ‘പ്രകാശം പരത്തുക എന്നതിനോട് ആർക്കും തന്നെ വിയോജിപ്പ് ഉണ്ടാകേണ്ടതിന്റെ കാര്യമില്ല. പ്രകാശം പരത്തുന്നത് നല്ലകാര്യമാണ്.
എന്നാൽ ഇപ്പോൾ ഇവിടെയുള്ള പ്രശ്നം ചെറുതും വലുതുമായിട്ടുള്ള ലക്ഷക്കണക്കിന് ആളുകളുടെ മനസിൽ ശരിയായ രീതിയിൽ പ്രകാശമെത്തിക്കുക എന്നതിനാവണം പ്രാധാന്യം.

അത് നടപ്പാക്കാൻ വേണ്ടത് സാമ്പത്തിക പിന്തുണയാണ്. ഇനി അത് അതിന്റെ പുറകെ വരുമായിരിക്കും. ആദ്യം ഇത്തരത്തിൽ ഒരു പ്രകാശം വരട്ടെയെന്നായിരിക്കും പ്രധാനമന്ത്രി ചിന്തിച്ചിട്ടുണ്ടാവുക. ആ തീരുമാനവുമായി രാജ്യം സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.