കൊവിഡ്19; അടുത്ത നാലാഴ്ചകള്‍ നിര്‍ണായകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

single-img
3 April 2020

ഡൽഹി: രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ.രോഗവ്യാപനത്തിന്റെ കാര്യത്തില്‍ അടുത്ത നാലാഴ്ചകള്‍ നിര്‍ണായകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.

സമൂഹവ്യാപനം തുടങ്ങിയെന്ന് പറയാനായിട്ടില്ല. ലോക്ക്ഡൗണ്‍ തുടങ്ങിയ സമയത്ത് രോഗബാധിതരായവരില്‍ ലക്ഷണങ്ങള്‍ പ്രകടമാവാന്‍ സമയമെടുക്കുമെന്നതിനാല്‍ സാമൂഹ്യ അകലം തുടര്‍ന്നും പാലിക്കേണ്ടിവരും.

ലോക്ക്ഡൗണ്‍ കഴിഞ്ഞേ രോഗബാധ നിയന്ത്രണാതീതമാണോ എന്ന് പറയാനാവൂ. വിദേശത്തു നിന്നെത്തിയവര്‍ വഴിയാണ് രാജ്യത്ത് രോഗം പടര്‍ന്നത്. ഇവരുമായി സമ്പർക്കം പുലർത്തിയവർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. എന്നാൽ അത് സാമൂഹ്യവ്യാപനമെന്ന് പറയാൻ സാധിക്കില്ല.

 പ്രാദേശികമായാണ് വ്യാപനം നടക്കുന്നത്.വാക്‌സിന്‍ ഗവേഷണം പ്രാഥമിക ഘട്ടത്തിലാണ്. രോഗബാധിതരായ 85ശതമാനംപേരും സുഖംപ്രാപിച്ചുവരുകയാണ്. പ്രായമായവരിലും മറ്റു രോഗങ്ങളുള്ളവരിലും മാത്രമാണ് രോഗം ഭീഷണിയാകുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.