‘മദ്യവും ബദാംപരിപ്പും വാങ്ങി കൊണ്ട് വരണം മിഷ്ടർ’ ,’അരമണിക്കൂറിനിടയിൽ നാലുപ്രാവശ്യം ചുമച്ചു ഇത് കൊറോണയാണോ’; കൺേട്രാൾ റൂമിലേക്കെത്തുന്ന വിളികൾ

single-img
3 April 2020

രാജ്യം ലോക്ഡൗണിലായതോടെ കേരളം സ്വീപകരിക്കുന്ന നടപടികൾ മാതൃകാപരമാണ്. അവശ്യ സാധനങ്ങളും മരുന്നുകളും ഉൾപ്പെടെയുള്ള കാര്യങ്ങൾ വീടുകളിൽ എത്തിച്ചു കൊടുത്തു പോലീസും കയ്യടി നേടുന്നു. എന്നാൽ കൺേട്രാൾ റൂമിലേക്കെത്തുന്ന ചില വിളികളുണ്ട്. ഈ അവസരത്തിലും ക്ഷമ പരിശോധിക്കാൻ എത്തുന്ന ചില വിരുതന്മാരുടെ കോളുകൾ.

“വീട്ടിൽ ബദാമും അണ്ടിപ്പരിപ്പും തീർന്നു. എത്രയുംവേഗം എത്തിച്ചുതരണം” -ആലപ്പുഴ കളക്ടറേറ്റിലെ കൊറോണ കൺട്രോൾ റൂമിലേക്ക് കുട്ടനാട്ടിൽനിന്നെത്തിയ ഫോൺകോൾ.ബദാമും അണ്ടിപ്പരിപ്പുമൊന്നും എത്തിക്കാൻ കഴിയില്ലെന്നും മറ്റു ഭക്ഷ്യധാന്യങ്ങൾ തീർന്നാൽ എത്തിക്കാമെന്നുമായിരുന്നു മറുപടി. ഇതോടെ വിളിച്ചയാൾ ഫോൺ കട്ടാക്കി.

പിന്നാലെ കുറച്ചുമദ്യം എത്തിച്ചുതരാൻ കഴിയുമോയെന്ന് ചോദിച് കൺട്രോൾ റൂമിൽ മറ്റൊരു വിളിയെത്തി. കായംകുളം കരീലക്കുളങ്ങര ഭാഗത്തുനിന്നായിരുന്നു വിളി. വിളിച്ചയാളുടെ നമ്പർ സഹിതം പോലീസിന് കൈമാറി.

കഴിഞ്ഞദിവസം തേവരയിൽനിന്ന് വിളിച്ച ഇരുപത്തിയഞ്ചുകാരൻ പറഞ്ഞത് ചുമയുടെ കണക്കാണ്. അരമണിക്കൂറിനിടയിൽ നാലുപ്രാവശ്യം ചുമച്ചു ഇത് കൊറോണയാണോ എന്നാണ് യുവാവിന് അറിയേണ്ടത്. വിദേശത്തുനിന്നെത്തിയവരുമായോ രോഗബാധിതരുമായോ സമ്പർക്കമില്ലാത്ത യുവാവാണ് കൺട്രോൾ റൂമിലേക്ക് വിളിച്ചത്. പനിയും ചുമയും ഉണ്ടെന്നും അത് കൊറോണയാണോയെന്നും സംശയിച്ചുള്ള വിളികളും വരാറുണ്ട്.എന്തായാലും കൊറോണക്കാലത്തും വിളികൾക്കെല്ലാം കാതോർത്തിരിക്കുകയാണ് കൺേട്രാൾ റൂം.