ട്രംപിന് കൊറോണയില്ല: രണ്ടാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്

single-img
3 April 2020

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പിന്റെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ്. ട്രം​പി​ന്‍റെ ര​ണ്ടാ​മ​ത്തെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​വും നെ​ഗ​റ്റീ​വാ​ണെ​ന്ന് വൈ​റ്റ് ഹൗ​സ് ഡോ​ക്ട​ർ സീ​ൻ കോ​ൺ​ലി അ​റി​യി​ച്ചു. 

പ്ര​സി​ഡ​ന്‍റ് ആ​രോ​ഗ്യ​വാ​നാ​ണെന്നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും കോ​ൺ​ലി കൂട്ടിച്ചേർത്തു. രാജ്യത്ത് വൈറസിനെ നിയന്ത്രണവിധേയമാക്കാന്‍ തന്റെ ഭരണകൂടം എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ഇതിൻ്റെ ഭാഗമായി രാ​ജ്യ​ത്തെ ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൊ​ണ്ടു​വന്നിട്ടുണ്ട്. 

ന്യൂ​യോ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ രോ​ഗം​പ​ട​രു​ന്ന മേ​ഖ​ല​ക​ളി​ല്‍ ഒ​രാ​ള്‍​പോ​ലും മാ​സ്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വും ട്രം​പ് ന​ല്‍​കി​യി​ട്ടു​ണ്ട്. അതേസമയം യുഎസില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6000 കടന്നു. 242,182 പേ​രി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 781 പേരാണ് രോഗബാധയെ തുടര്‍ന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് മാത്രം മരിച്ചത്.