‘ശക്തയായ ഒരു സ്ത്രീ തന്റെ ഉള്ളിലുണ്ട്’; ലോക്ക് ഡൗണിൽ ഫോട്ടോ ഷൂട്ടുമായി റെബേക്ക സന്തോഷ്

single-img
2 April 2020

കൊറോണയെ തുടർന്നുള്ള മുൻകരുതലിന്റെ ലോക്ഡൗണ്‍ കാലം ആനന്ദകരവും സന്തോഷകരവും ആക്കുകയാണ് നടി റെബേക്ക സന്തോഷ്. ഇത്തവണ വീണ്ടും ഇതാ റബേക്കയുടെ ഫോട്ടോഷൂട്ട് എത്തിയിരിക്കുന്നു. ഇക്കുറി കുടുംബപ്രേക്ഷകരുടെ ഇഷ്ട നായിക റെബേക്ക സല്‍വാറില്‍ അതീവ സുന്ദരിയായിരിക്കുന്നു.

‘ശക്തയായ ഒരു സ്ത്രീ തന്റെ ഉള്ളിലുണ്ടെന്നും, ശക്തയായ ഒരു സ്ത്രീ മറ്റെല്ലാവര്‍ക്കും വേണ്ടി നിലകൊള്ളുന്നു’വെന്നും റെബേക്ക ഫോട്ടോയോടൊപ്പം ഇന്‍സ്റ്റയില്‍ കുറിച്ചു. അതേപോലെ തന്നെ സിപിംള്‍ ആണെങ്കിലും ഇത് പവര്‍ഫുള്‍ ആണെന്നും റെബേക്ക പറയുന്നു. സ്വന്തം വീടിനുള്ളില്‍ നിന്നു കൊണ്ടുള്ള ഫോട്ടോഷൂട്ടാണ് റെബേക്ക ഷെയര്‍ ചെയ്തത്.