30,000 രൂപയിൽ കൂടുതൽ ഒരാൾക്കും ശമ്പളം കൊടുക്കരുത്: ഇനിമുതൽ തനിക്കും അതുമതിയെന്നു വ്യക്തമാക്കി പിസി ജോർജിൻ്റെ സാലറി ചലഞ്ച്

single-img
2 April 2020

കോവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധി തീരുന്നത് വരെ തനിക്ക് 30,000 രൂപ മാത്രം ശമ്പളം മതിയെന്ന് പിസി ജോർജ് എംഎൽഎ. ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് അദ്ദേഹം പുതിയ ചലഞ്ചമായി മുന്നോട്ടു വന്നത്. ഈ മാസത്തെ ശമ്പളം പൂർണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിൽ ജീവിക്കാൻ പ്രതിമാസം 30,000 രൂപ തന്നെ ധാരാളമാണ്. സംസ്ഥാനം ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ സർക്കാർ ജീവനക്കാരുടെ ശമ്പളം 30,000 രൂപയാക്കി ചുരുക്കണമെന്നും പിസി ജോർജ് പറയുന്നു.

ആരോഗ്യ വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ്, വനം വകുപ്പ് എന്നിവരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുത്. മറ്റുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ശമ്പളം കുറയ്ക്കണം. 30,000 രൂപയിൽ കൂടുതൽ ഒരാൾക്കും കൊടുക്കരുത്. പെൻഷനും 25,000 രൂപയാക്കി ചുരുക്കണമെന്നും പിസി ജോർജ് പറയുന്നുണ്ട്. 

https://www.facebook.com/watch/?v=803198863496083