ലോക്ക്ഡൗണ്‍ ലംഘനം; കേരളത്തിൽ ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 1699 കേസുകള്‍

single-img
2 April 2020

രാജ്യമാകെയുള്ള ലോക്ക്ഡൗണ്‍ കേരളത്തിൽ ലംഘിച്ചതിൽ പോലീസ് ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 1699 കേസുകള്‍. ഇവയിലായി1570 പേരെ അറസ്റ്റ് ചെയ്തു. നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ പിടിച്ചെടുത്തത് 1205 വാഹനങ്ങളാണ്.

സംസ്ഥാനത്താകെയുള്ള കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, പിടിച്ചെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍:

തിരുവനന്തപുരം സിറ്റി-63 കേസുകള്‍, അറസ്റ്റിലായത് 58 പേര്‍, പിടിച്ചെടുത്തത് 45 വാഹനങ്ങള്‍.
തിരുവനന്തപുരം റൂറല്‍ – 61 കേസുകള്‍, അറസ്റ്റിലായത്65 പേര്‍, 44വാഹനങ്ങള്‍.

കൊല്ലം സിറ്റി – 222കേസുകള്‍, അറസ്റ്റിലായത് 238 പേര്‍, 194 വാഹനങ്ങള്‍.
കൊല്ലം റൂറല്‍ – 131 കേസുകള്‍, അറസ്റ്റിലായത് 133 പേര്‍, 92വാഹനങ്ങള്‍.

പത്തനംതിട്ട – 85 കേസുകള്‍, അറസ്റ്റിലായത് 85പേര്‍, 76വാഹനങ്ങള്‍.

കോട്ടയം – 73കേസുകള്‍, അറസ്റ്റിലായത് 73പേര്‍, 21വാഹനങ്ങള്‍.

ആലപ്പുഴ – 229കേസുകള്‍, അറസ്റ്റിലായത് 240പേര്‍, 184വാഹനങ്ങള്‍.

ഇടുക്കി – 92കേസുകള്‍, അറസ്റ്റിലായത് 31പേര്‍, 17വാഹനങ്ങള്‍.

എറണാകുളം സിറ്റി – 41കേസുകള്‍, അറസ്റ്റിലായത് 45പേര്‍, 35വാഹനങ്ങള്‍.
എറണാകുളം റൂറല്‍ -120കേസുകള്‍, അറസ്റ്റിലായത് 120പേര്‍, 79വാഹനങ്ങള്‍.

തൃശൂര്‍ സിറ്റി – 91കേസുകള്‍, അറസ്റ്റിലായത് 103പേര്‍, 74വാഹനങ്ങള്‍.
തൃശൂര്‍ റൂറല്‍ – 60കേസുകള്‍, അറസ്റ്റിലായത് 81പേര്‍, 48വാഹനങ്ങള്‍.

പാലക്കാട് – 46കേസുകള്‍, അറസ്റ്റിലായത് 53പേര്‍, 40 വാഹനങ്ങള്‍.

മലപ്പുറം – 111കേസുകള്‍, അറസ്റ്റിലായത് 111പേര്‍, 28വാഹനങ്ങള്‍.

കോഴിക്കോട് സിറ്റി – 113കേസുകള്‍, 111വാഹനങ്ങള്‍.
കോഴിക്കോട് റൂറല്‍ – 13കേസുകള്‍, അറസ്റ്റിലായത് 15 പേര്‍, 7വാഹനങ്ങള്‍.

വയനാട് – 67കേസുകള്‍, അറസ്റ്റിലായത് 33 പേര്‍, 52വാഹനങ്ങള്‍.

കണ്ണൂര്‍ – 76കേസുകള്‍, അറസ്റ്റിലായത് 80പേര്‍, 56വാഹനങ്ങള്‍.

കാസർകോട് – 5കേസുകള്‍, അറസ്റ്റിലായത് 6പേര്‍, 2വാഹനങ്ങള്‍.