കൊറോണക്കെതിരെ വേണ്ടത് നീണ്ട പോരാട്ടം; ലോക്ക്ഡൗൺ 15ന് അവസാനിക്കില്ല എന്ന സൂചനയുമായി പ്രധാനമന്ത്രി

single-img
2 April 2020

രാജ്യത്ത് ഇനിയും കൊവിഡിനെതിരെ നീണ്ട പോരാട്ടം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളില്‍ പരമാവധി ആളുകളുടെ ജീവൻ രക്ഷിക്കാനാണ് ശ്രമം. ഈ യുദ്ധത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും മോദി ആവശ്യപ്പെട്ടു.

ഈ വരുന്ന ഏപ്രിൽ 15ന് ശേഷം ലോക്ക് ഡൗൺ അവസാനിച്ച ശേഷം തോന്നിയതുപോലെ പ്രവർത്തിച്ചാൽ ലോക്ക്ഡൗണിന്റെ ഗുണങ്ങൾ ഇല്ലാതെയാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കൂടിക്കാഴ്ച്ചയ്ക്കു ശേഷം കേന്ദ്രസർക്കാർ പുറത്തുവിച്ച വാർത്താക്കുറിപ്പിലും, ലോക്ക്ഡൗൺ ഏപ്രിൽ 15ന് അവസാനിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ സൂചന ലോക്ക്ഡൗൺ 15ന് അവസാനിക്കുമെന്ന് തന്നെയാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും ജനങ്ങളും ലോക്ക്ഡൗണിന് വലിയ പിന്തുണയാണ് തന്നതെന്നും പ്രധാനമന്ത്രി ഇതിൽ പറഞ്ഞിട്ടുണ്ട്.ഇപ്പോഴുള്ള ലോക്ക്ഡൗണിന് ശേഷവും കൊവിഡിനെ പ്രതിരോധിക്കാൻ തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ജനങ്ങൾ കൂടുതലായി പുറത്തിറങ്ങാതിരിക്കാനും ആൾക്കൂട്ടങ്ങൾ ഉണ്ടാകാതിരിക്കാനും ഉള്ള തന്ത്രങ്ങളാണ് കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് ആവിഷ്‌കരിക്കേണ്ടതെന്നും പ്രധാനമന്ത്രി സൂചിപ്പിക്കുന്നു.