കൊവിഡ് 19: കേരളത്തിലെ ഏഴ് ജില്ലകളെ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു

single-img
2 April 2020

സംസ്ഥാനമാകെ കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളെ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളെയാണ് ഹോട്ട്സ്പോട്ട് പ്രദേശങ്ങളായി മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

അതേസമയം കേരളത്തിൽ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 21 പേര്‍ക്കാണ്. ഇതിൽ കാസര്‍കോട് 8 പേര്‍ക്കും ഇടുക്കിയില്‍ 5 പേര്‍ക്കും കൊല്ലത്ത് രണ്ട് പേർക്കും പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോ ആള്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.