കന്നുകാലികള്‍ക്ക് കർഷകർ തീറ്റയായി നൽകുന്നത് സ്‌ട്രോബെറി; കാരണം ഇതാണ്

single-img
2 April 2020

ഏത് സമയവും മാർക്കറ്റിൽ ഉയര്‍ന്ന വിലയ്ക്ക് മാത്രം ലഭ്യമാകുന്ന സ്‌ട്രോബെറിയും ബ്രൊക്കോളിയുമൊക്കെ കന്നുകാലികള്‍ക്ക് തീറ്റയായി നൽകുകയാണ് കർഷകർ. മഹാരാഷ്ട്രയിലുള്ള സത്താറയിലാണ് കര്‍ഷകര്‍ കന്നുകാലികള്‍ക്ക് തീറ്റയായി സ്‌ട്രോബെറി നല്‍കുന്നത്. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഗതാഗതസൗകര്യം നിലച്ചതിനെ തുടര്‍ന്ന് സ്‌ട്രോബെറി മാര്‍ക്കറ്റിലെത്തിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിൽ മറ്റ് മാര്‍ഗങ്ങളില്ലാതെ കൃഷിയിടത്തില്‍ കെട്ടിക്കിടക്കുന്ന വിളവെടുപ്പ് കഴിഞ്ഞ സ്‌ട്രോബെറികള്‍ കന്നുകാലികള്‍ക്ക് തീറ്റയായി നല്‍കാന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.

നമ്മുടെ രാജ്യത്ത് സാധാരണഗതിയില്‍ ടൂറിസ്റ്റുകളെ കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നവരും ഐസ്‌ക്രീം നിര്‍മ്മാതാക്കളുമാണ് സ്‌ട്രോബെറി കൂടുതലായി വാങ്ങിക്കുന്നതെന്നും എന്നാല്‍ ലോക്ക്ഡൗണായതോടെ വാഹനസൗകര്യം നിലച്ചതിനെ തുടര്‍ന്ന് ഇവരും തങ്ങളെ സമീപിക്കാതാവുകയായിരുന്നുവെന്നും കര്‍ഷകര്‍ പറയുന്നു. സമാനമാണ് ബ്രൊക്കോളിയുടെ കാര്യവും. ഈ വേനല്‍ക്കാലത്ത് നല്ല വിലയ്ക്ക് വിറ്റുപോകേണ്ടതായിരുന്നു. പക്ഷെ നിലവിൽ മാര്‍ക്കറ്റിലെത്തിക്കാന്‍ മാര്‍ഗങ്ങളില്ല. അതുകൊണ്ടാണ് കന്നുകാലികൾക്ക് നൽകേണ്ടി വന്നത്.