‘കൊറോണ വ്യാപനം പിണറായി സർക്കാരിന്‍റെ വീഴ്ച’; പോസ്റ്റിട്ട പൊലീസുകാരന് സസ്പെന്റ് ചെയ്തു

single-img
2 April 2020

കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പൊലീസുകാരനെ സസ്പെന്റ് ചെയ്തു. പാലക്കാട് ഹേമാമ്പിക നഗർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ തച്ചങ്കാട് സ്വദേശി രവിദാസിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തത്.

കേരളത്തിൽ കൊറോണ വൈറസ് വീണ്ടും വ്യാപിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻറെ നേത്രത്വത്തിൽ ഉള്ള സർക്കാരിന്‍റെ വീഴ്ചയാണെന്നാണ് രവിദാസ് ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.