‘അതെ, ഗോമൂത്രത്തിന് സാനിറ്റൈസര്‍ എന്നും ഇവിടെ പേരുണ്ട്’; ഗുജറാത്തില്‍ ഗോമൂത്രത്തിന് ആവശ്യക്കാര്‍ കൂടുന്നു

single-img
2 April 2020

കോവിഡ് രാജ്യമാകെ പടരുമ്പോള്‍ ഗുജറാത്തില്‍ ഇതിന് മരുന്നായി ഗോമൂത്രത്തിന്‍റെ ആവശ്യകത കൂടുകയാണ്.
സംസ്ഥാനത്തെ ഗോമൂത്രത്തിന്‍റെ പ്രതിദിന ഉപഭോഗം ഇപ്പോള്‍ 6,000 ലിറ്ററായെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗ് അധ്യക്ഷനും മുൻ ബിജെപി കേന്ദ്രമന്ത്രിയുമായ വല്ലഭ് കതിരിയ പറയുന്നു.

മുന്‍പ് ഉണ്ടായിരുന്നതിന്റെ അഞ്ച് ഇരട്ടിയാണ് ആവശ്യക്കാര്‍ കൂടുതലായിരിക്കുന്നത്. കൊറോണ വ്യാപകമായ ഈ കാലത്ത് ഗോമൂത്രത്തിന് സാനിറ്റൈസര്‍ എന്നും ഇവിടെ പേരുണ്ട്. ഗോമൂത്രത്തില്‍ ആന്‍റി ഓക്സിഡന്‍സ് ഏറെയുള്ളതിനാല്‍ ദഹനശേഷി കൂട്ടാനും സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു. നേരിട്ട് ഉള്ളതിനേക്കാള്‍ സംസ്കരിച്ച ഗോമൂത്രത്തിനാണ് ആവശ്യക്കാരേറെ.

മുന്‍പൊക്കെ മാസം 80 മുതൽ 100 വരെ ബോട്ടിൽ ഗോമൂത്രം മാത്രം സംസ്കരിച്ച് വിറ്റിരുന്ന തനിക്ക് ഇപ്പോൾ 425 ബോട്ടില്‍ വരെ ഓഡറുകള്‍ ലഭിക്കുന്നുവെന്ന് രാജു പട്ടേല്‍ പറയുന്നു. ഓരോ ദിവസവും ആവശ്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിതരണം ചെയ്യാൻ തനിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറയുമ്പോള്‍ ഇതുവരെ ഗുജറാത്തില്‍ 82 കോവിഡ് 19 കേസുകളും ആറ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.