കേരളത്തില്‍ 21 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കും രോഗം

single-img
2 April 2020

കേരളത്തില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇവരില്‍ കാസര്‍കോട് 8 , ഇടുക്കി 5 , 2 പേര്‍ കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഒരാള്‍ വീതവുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇന്നത്തതോടെ സംസ്ഥാനത്ത് 286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിലവില്‍ 256 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്നത്തെ രോഗ ബാധിതരില്‍ രണ്ട് പേര്‍ നിസാമുദീനിലെ തബ് ലീഗ് ജമാ അത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവരെന്നും ഇവര്‍ ഇവിടെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍165934 പേരാണ് പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്.