24 മണിക്കൂറിനുള്ളിൽ പൊലിഞ്ഞത് 4000ലധികം ജീവനുകൾ: രണ്ടാം ലോക മഹായുദ്ധത്തിനു സമം

single-img
2 April 2020

കൊറോണ ബാധയെ തുടർന്നു 24 മണിക്കൂറിനിടെ 4000ലധികം പേരുടെ ജീവൻ പൊലിഞ്ഞു. 8,57,000 പേർക്ക് ലോകത്താകെ കൊറോണ ബാധിച്ചു, മരണ നിരക്ക് 42,000 കടന്നു. രണ്ടാം ലോക മഹായുദ്ധത്തിനു തുല്യമായ പ്രതിസന്ധിയാണ് കൊറോണ വൈറസ് ബാധ എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. 

എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയിലാക്കി റെക്കാഡ് മരണ നിരക്കാണ് കഴിഞ്ഞദിവസം ലോകത്ത് ഉണ്ടായത്. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ അമേരിക്ക ചൈനയെ മറികടന്നു.ചൊവ്വാഴ്ച മാത്രം അമേരിക്കയിൽ 800 പേരാണ് മരിച്ചത്.അമേരിക്കയിൽ ആകെ മരിച്ചവരുടെ എണ്ണം 3,700 ആയി.

ചൈനയിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത് 3282 മരണമാണ്.ഇറ്റലിക്കും സ്പെയ്നിനും പിന്നിൽ മൂന്നാമതാണ് മരണനിരക്കിൽ അമേരിക്ക നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയിൽ 837,സ്‌പെയിനിൽ 748,ഫ്രാൻസിൽ 499,ബ്രിട്ടനിൽ 381 എന്നിങ്ങനെയാണ് മരണ നിരക്ക്. 

വളരെ വേദനാ ജനകമായ രണ്ടാഴ്ചയെ ആണ് രാജ്യം നേരിടുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.പ്രായമായവരും ആരോഗ്യം കുറഞ്ഞവരും വീട്ടിൽ തന്നെ തുടരാനും അസുഖ ബാധിതർ ആശുപത്രികളിൽ ചികിത്സ തേടാനും ട്രംപ് നിർദേശിച്ചിട്ടുണ്ട്.